Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
വൈഫാണോ ജയ. പ്രായമുള്ള സ്ത്രീയാണോ അതോ, മറ്റേ സ്ത്രീയോ..?
മാധവന്‍: പ്രായമുള്ള സ്ത്രീ എന്റെ പെങ്ങളാ, മറ്റേത് എന്റെ ഭാര്യയും
ഡോക്ടര്‍: എന്നാല്‍ നിങ്ങള്‍ ഒന്നിവിടം വരെ വരണം. ഒരു അത്യാവശ്യകാര്യമുണ്ട്.
മാധവന്‍: എന്താ കാര്യം.?
ഡോക്ടര്‍: വന്നിട്ട് പറയാം. ഉടനെ വരൂ.
മാധവന്‍ ഒരു ടാക്‌സി വിളിച്ചു കല്‍പ്പറ്റയിലേക്ക് പുറപ്പെട്ടു. അവിടെയെത്തി ജയയുടെ ഫോണിലേക്ക് വിളിച്ചു. ആ ഡോക്ടറെ കണ്ടു.
ഡോക്ടര്‍: നോക്കൂ നിങ്ങളുടെ ഭാര്യയും സഹോദരിയും സഞ്ചരിച്ചിരുന്ന കാറ് ആക്‌സിഡന്റില്‍ പെട്ടു.
ഇതുകേട്ടു ഞെട്ടുന്ന മാധവന്‍.
ഡോക്ടര്‍: എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു. പൊന്തക്കാട്ടിലേക്ക് കാറ് ചെന്നു വീണു. ദേ കണ്ടില്ലേ..?
എന്നു പറഞ്ഞു തന്റെ കയ്യിലെ ഫോണിലെ ഫോട്ടോ കാണിച്ചുകൊടുക്കുന്ന ഡോക്ടര്‍. അത് കണ്ടു ഞെട്ടുന്ന മാധവന്‍. തന്റെ കാര്‍ ഇടിച്ച് ചതഞ്ഞിരിക്കുന്നു. ആ കാറ് കൊണ്ട് ഇനി പ്രയോജനവുമില്ലാത്ത രീതിയില്‍. ഇത്രയും കാലം സഞ്ചരിച്ച കാറിന്റെ അവസ്ഥയില്‍ അയാള്‍ക്ക് വിഷമം ഉണ്ടായി.
ഡോക്ടര്‍: പിന്നെ മറ്റൊരു പ്രധാന കാര്യം.
സംശയത്തോടെ ഡോക്ടറെ നോക്കുന്ന മാധവനോട് ഡോക്ടര്‍: നിങ്ങളെ ഭാര്യയും സഹോദരിയും ജീവിച്ചിരിപ്പില്ല.
ഇതുകേട്ട മാധവന് ഇടിമിന്നലേറ്റ പോലെയായി. ഡോക്ടര്‍ എന്തെക്കെയോ പറയുന്നുണ്ടായിരുന്നു. അതൊന്നും അയാള്‍ ശ്രദ്ധിച്ചില്ല. ഒന്നാലോചിച്ച ശേഷം വേഗം മാധവന്‍ സുരേഷിനെ വിളിച്ച് കാര്യം പറഞ്ഞു. അങ്ങനെ സുരേഷ് വന്നു അവരുടെ ഡെഡ് ബോഡി നാട്ടിലേക്ക് കൊണ്ടുവന്നു. അഷിത
വന്നുകണ്ടുപോയി. എല്ലാ ചടങ്ങുകളും കഴിഞ്ഞു. ഷൈനി വീണ്ടും മാധവന്റെ വീട്ടില്‍ താമസമാക്കി. മാധവന് ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയായിരുന്നു. ഭക്ഷണത്തോട് അയാള്‍ അതൃപ്തി പ്രകടിപ്പിച്ചു. മദ്യപാദനവും തുടങ്ങി. മാധവന്റെ കാര്യങ്ങള്‍
💬 Comments
View all comments