Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]
ഷൈനി നോക്കിനടത്തിപോന്നു. ഓണ്‍ലൈന്‍ ക്ലാസും വീട്ടിലെ താമസവുമായി ഷൈനി ആ വീട്ടില്‍ മാധവന് ആശ്വാസമായി കഴിഞ്ഞുകൂടി. അങ്ങനെ കോവിഡിന് മരുന്ന് റഷ്യ കണ്ടുപിടിച്ചു. മറ്റു രാജ്യങ്ങളും അതിനു പിന്നാലെ കണ്ടുപിടിക്കയുണ്ടായി. സമൂഹം പഴയരീതിയില്‍ ആയി തുടങ്ങാനുള്ള ശ്രമത്തിലായിരുന്നു ആ കാലം. മാധവന്‍ കമ്പനി കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്തു. അവിടെ ജോലി തുടങ്ങി. മാരുതിയുടെ ഒരു വേഗ്നര്‍ കാര്‍ വാങ്ങിയിരുന്നു. അയാളെ ആകെയുള്ള ആശ്വാസം ആ കമ്പനിയില്‍ പോയിരിക്കുന്നതായിരുന്നു. അങ്ങനെ കാലങ്ങള്‍ കടന്നുപോയി. മരുന്ന് കണ്ടുപിടിച്ചതുകൊണ്ട് കോവിഡും പോയി.
ഈ സമയം അഷിതയുടെ വീട്ടില്‍ ഒരാള്‍ വന്നു. വിജയന്റെ കൂടെ വന്നയാള്‍ ബ്രോക്കര്‍ നാണുപിള്ളയായിരുന്നു.
നാണുപിള്ള: എന്റെ വിജയന്‍ നായരെ, അഞ്ചുവര്‍ഷവും പത്തുവര്‍ഷവും ജീവിച്ച് ഡൈവോഴ്‌സായ പെണ്ണുങ്ങളുടെ കല്ല്യാണം ഞാന്‍ നടത്തീട്ട്ണ്ട്.
വിജയന്‍: അതൊക്കെ ശരിയാ. ഇതിപ്പൊ എന്റെ മോളെ അവസ്ഥ പിള്ളയ്ക്ക് അറിയാലോ..?
നാണുപിള്ള: ന്റെ നായരെ കെട്ടിയവന്റെ കൂടെ രണ്ട് മാസം കഴിഞ്ഞത് ഒന്നും പ്രശ്‌നമല്ല രണ്ടാം കെട്ടുക്കാര്‍ക്ക്. മോളെ ഞാന്‍ ഒന്ന് കാണട്ടെ.
വിജയന്‍: മോളെ അഷിതേ..?
അവിടേക്ക് വരുന്ന അഷിതയും വിമലയും. ചുരിദാറിട്ട് വന്ന് നില്‍ക്കുന്ന അഷിതയെ അടിമുടിനോക്കി നാണുപിള്ള: ഇതാണോ മോള്. രണ്ടാം കെട്ടകാര് മാത്രമല്ല, ഒന്നാംകെട്ടുകാര്‍ക്ക് വേണെങ്കിലും ഇവളെ കെട്ടാം
ഇതുകേട്ട് ഇഷ്ടമില്ലാതെ അവിടെ നിന്ന് പോവുന്ന അഷിത.
നാണുപിള്ളയെ പറഞ്ഞുവിട്ട് വിജയന്‍ അഷിതയുടെ അടുത്തേക്ക് ചെന്നു.
വിജയന്‍: മോളെ, മോള്‍ക്ക് ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും ഇനി വരുന്ന കല്ല്യാണത്തിന് സമ്മതിക്കണം.
വിഷമത്തോടെ അഷിത: ഞാനിവിടെ നില്‍ക്കുന്നത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണോ..?
വിമല: മോളെ, നിന്റെ കല്ല്യാണം കഴിഞ്ഞാലേ ജിഷിതയുടെ കാര്യം നടക്കൂ.
💬 Comments
View all comments