0%

Chapter Title : കല്ല്യാണപെണ്ണ് 10 [ജംഗിള് ബോയ്സ്]

Author : Kambikathakal Read All Parts 1.2K
അയാള്‍ക്ക് ഈ സമയത്ത് വിജയനെ നോക്കി തന്റെ ആഗ്രഹം പറയാനുള്ള ധൈര്യം ഇല്ലായിരുന്നു. അയാള്‍ വേഗം കസേരയില്‍ നിന്നെഴുന്നേറ്റ്. ഒരു നിരാശ കാമുകന്റെ വിഷമം അയാളില്‍ അലയടിക്കാന്‍ തുടങ്ങി. വിജയനെ നോക്കി മാധവന്‍: ഞാന്‍ വരാം.. വിജയന്‍: ചായയെന്തെങ്കിലും കുടിച്ചിട്ട്. മാധവന്‍: വേണ്ട.. വേഗം അയാള്‍ മുറ്റത്ത് നിര്‍ത്തിയിട്ട വേഗ്നര്‍ കാറിന്റെ അടുത്തേക്ക് നടന്നു. വീട്ടിലെ മുറിക്കകത്തുനിന്ന് അഷിത ഇതെല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. തന്നെ പെണ്ണ് ചോദിക്കാന്‍ വന്ന അമ്മാവന്‍ അത് പറയാതെ പോവുന്നത് അറിഞ്ഞ അഷിതയ്ക്ക് നിരാശയും വിഷമവും ഉണ്ടായി. അമ്മാവന്‍ തന്റെ പേരൊന്ന് പറഞ്ഞിരുന്നെങ്കില്‍ താന്‍ വീട്ടുകാരോട് കാര്യം പറഞ്ഞ് സമ്മതിപ്പിക്കാമായിരുന്നുവെന്ന് അഷിതയ്ക്ക് തോന്നി. കാറിന്റെ ഡോര്‍ തുറയ്ക്കാന്‍ പോവുന്ന മാധവന്‍ ഒരുവേള അഷിതയെ കുറിച്ച് ചിന്തിച്ചു. തുറന്ന കാറിന്റെ ഡോര്‍ അടച്ച് വീടിന്റെ വാതിക്കലില്‍ തന്നെ നോക്കി നില്‍ക്കുന്ന വിജയനെ നോക്കി ധൈര്യം സംഭരിച്ചുകൊണ്ട് മാധവന്‍: വിജയാ ഞാനൊരു കാര്യം ചോദിക്കട്ടെ. മാധവന്റെ അടുത്തേക്ക് വന്നുകൊണ്ട് വിജയന്‍: എന്താ മാധവേട്ടാ..? മാധവന്‍: ഞാന്‍ അഷിതയെ വിവാഹം ചെയ്യട്ടെ.. ഇതുകേട്ട് ഞെട്ടുന്ന വിജയന്‍. അകത്ത് അത് ഞെട്ടലോടെ കേട്ട് സന്തോഷിക്കുന്ന അഷിത. വിജയന്‍: മാധവേട്ടന്‍ എന്താ പറയുന്നേ..? എനിക്ക് മനസിലായില്ല. മാധവന്‍: അഷിതയെ എനിക്ക് കെട്ടിച്ചുതരണം. ഞാനവളെ നോക്കിക്കോളാം ഞെട്ടലോടെ വിജയന്‍: മാധവേട്ടാ, അവള് കുട്ടിയല്ലേ..? ഇരുപത്തിനാല് വയസേ ആയിട്ടുള്ളൂ.. മാധവേട്ടന്‍ എന്താ ഈ പറയുന്നേ..? വേറെ വല്ലവരും ഇതുകേട്ടാല്‍ എന്താ ഉണ്ടാവാ.. തലതാഴ്ത്തികൊണ്ട് മാധവന്‍: എന്നോട് കൂടുതലൊന്നും ചോദിക്കരുത്. സമ്മതമാണെങ്കില്‍ ആലോചിച്ച് പറയാം. മാധവന്‍ വേഗം കാറില്‍ കയറി. വിജയന്‍: അതേ മാധവേട്ടാ മാധവന്‍

💬 Comments

View all comments