Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
അവരോട് ഒന്ന് പറഞ്ഞാൽ മതി..
ഞാൻ എങ്കിൽ ഇറങ്ങട്ടെ.. നിന്റെ ബൈക്ക് എന്തിയെ അത് വീട്ടിൽ ആണ് അപ്പോൾ നീ എങ്ങനെ പോകും.. ഞാൻ നടന്നോളാം അങ്കിളേ..
വേണ്ട നീ എന്നാൽ അവന്റെ ബൈക്ക് എടുത്തോ ഇല്ലേ കാറിൽ തന്നെ പൊക്കോ രാവിലെ തിരിച്ചു കൊണ്ടുവന്നാൽമതി.. വേണ്ട ഇത്രയും നേരം വണ്ടി ഓടിക്കുവല്ലാരുന്നോ കുറച്ചു നടന്നാൽ പോരെ രാത്രി ഇറങ്ങി നടന്നിട്ട് ഒത്തിരി കാലം ആയി അങ്കിൾ വാതിൽ അടച്ചോ ഞാൻ പോയേക്കുവാ.
ശരിയെങ്കിൽ നിന്റെ ഇഷ്ടം.. Gnt.. Ok gnt
അടുത്ത ദിവസം ഉച്ചയായപ്പോൾ ഫോൺ റിംഗ് ചെയ്യുന്നു എടുത്തു നോക്കുമ്പോൾ സുനി..
എടാ.. നീ എഴുന്നേറ്റില്ലേ ഇതുവരെ..
എഴുനേറ്റാടാ കുറച്ചു സമയം ആയതേ ഉള്ളു..
ഇന്ന് അപ്പോൾ വർക്ക് സൈറ്റ് ഒന്നും പോകണ്ടാരുന്നോ..
പോകണമായിരുന്നു എഴുന്നേറ്റത് വൈകി അല്ലെ അത് കൊണ്ട് മടി പിടിച്ചു കിടക്കുവാ.. അച്ഛനോട് ഇന്നലെ തന്നെ പറഞ്ഞാരുന്നോ ചിലപ്പോൾ ഞാൻ രാത്രി വൈകിയേ വരൂ അതുകൊണ്ട് രാവിലെ എല്ലായിടത്തും പോയി ഒന്ന് തല കാണിച്ചേക്കണേ എന്ന് മൂപ്പിലാൻ പോയി കാണും..
അത് ശരി നീ ഇപ്പോഴും എഴുന്നേറ്റിട്ടില്ല അല്ലെ.. എടാ വണ്ടിക്ക് എന്തോ മിസ്സിംഗ് ഉണ്ടെന്ന് അച്ഛൻ രാവിലെ എന്നോട് പറഞ്ഞു നീ രാത്രി വന്നപ്പോൾ പറഞ്ഞിരുന്നു വെന്നു..
ഓ.. അത് വലിയ കുഴപ്പമൊന്നുമില്ല നീ അടുത്ത സർവീസിന് ചെല്ലുമ്പോൾ പറഞ്ഞാൽ മതി.. ചിലപ്പോൾ നീ ഓടിച്ചാൽ പെട്ടന്ന് മനസിലാവില്ല.. നിങ്ങൾ എപ്പോഴും കൈകാര്യം ചെയ്യുന്ന വണ്ടി അല്ലെ അതുകൊണ്ട്..
എങ്കിൽ ശരിയെട.. നീ എഴുനേറ്റ് വല്ലതും കഴിച്ചിട്ട് കഞ്ഞിക്കുള്ള
💬 Comments
View all comments