Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
വക തേടി പോകാൻ നോക്ക്.. അപ്പനെ കൊണ്ടു ചുമട് എടുപ്പിക്കാതെ..
Ok ഡാ ഇടക്ക് വിളിക്കാം ബൈ..
അങ്ങനെ സുനിയുമായി വർത്തമാനം ഒക്കെ പറഞ്ഞിട്ട് എഴുനേറ്റ് അടുക്കളയിൽ എത്തുമ്പോൾ അമ്മ വേലക്കാരി സുമതിയുമായി എന്തോ വലിയ ചർച്ചയിൽ ആണ്..
നേരം ഉച്ചയായി എങ്കിലും പൊന്നുമോന് ഒരു ഗ്ലാസ് ചായ തരണമെന്ന് യാതൊരു ഉത്തരവാദിത്തവും സ്വന്തം തള്ളക്കില്ല.. ഇത് കൊണ്ടാ ഒരു പെണ്ണ് കെട്ടിയാൽ എന്ന് ആലോചിക്കുന്നത്..
ഇപ്പോഴെങ്കിലും എൻ്റെ മോന് സല്ബുദ്ധി തോന്നി തുടങ്ങി അല്ലെടി സുമതി.. അമ്മയും തിരിച്ചടിച്ചു..
ഈ നട്ടക്കട്ട ഉച്ചക്ക് ചായ വേണോ അതോ ചോർ ഉണ്ണുണോ
ചോറ് ഇപ്പൊ വേണ്ടമ്മേ വിശപ്പ് തോന്നുന്നില്ല അമ്മ ഒരു കാപ്പി ഇട്ടു തന്നാൽ മതി.. അത് കഴിഞ്ഞു ഞാൻ ബാത്റൂമിൽ ഒക്കെ പോയി ഒന്ന് ഫ്രഷ് ആയി വന്നിട്ട് ചോറ് ഉണ്ടോളം.. അച്ഛൻ പോയിട്ട് വന്നില്ലേ അമ്മെ..
എന്നാ ഇപ്പം കാപ്പി ഇട്ടോണ്ട് വരാം.. അച്ഛൻ കുറച്ചു കഴിഞ്ഞേ വരൂ വരുന്ന വഴി ഹോസ്പിറ്റലിൽ കേറും എന്ന് പറഞ്ഞാരുന്നു..
ഇന്ന് എന്താ അച്ഛന് ചെക്കപ്പ് ഉണ്ടാരുന്നോ.. എങ്കിൽ വർക്ക് സൈറ്റ് ൽ പോകണ്ടാരുന്നല്ലോ..
അച്ഛൻ അഭിഷേക് മോന്റെ അളിയനെ കാണാൻ പോയതാ...
പുള്ളിക്ക് എന്തു പറ്റി
ഹിരണ്യ യുടെ ഓപ്പറേഷൻ കഴിഞ്ഞു കിടക്കുവാ.. മോൻ ഇന്നലെ വിളിച്ചു പറയുമ്പോൾ അല്ലെ ഞങ്ങൾ അറിഞ്ഞത്.. ഞാനും കൂടി വരാമെന്ന് പറഞ്ഞതാ അപ്പൊ അച്ഛൻ പറഞ്ഞു സൈറ്റിൽ ഒക്കെ പോയിട്ടേ ഞാൻ പോവതുള്ളു.. നീ വൈകുന്നേരം അവനെയും കൂട്ടി പോയാമതിയെന്നു..
എങ്കിൽ നമുക്ക് വൈകുന്നേരം കാണമ്മേ പോയി..
💬 Comments
View all comments