0%

Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]

Author : Guest Author Read All Parts 266.8K

ഇല്ലേ.. അവള് ഇനി വിളിക്കുമ്പോൾ എനിക്ക് സോയ്ര്യം തരില്ല..

ശരിയെട അമ്മ കാപ്പി എടുത്തിട്ട് വരട്ടെ..

എൻ്റെ ഇളയ ചേച്ചിയുടെ ഭർത്താവിന്റെ അളിയന്റെ കാര്യം ആണ് പറഞ്ഞത്.. ചേച്ചി മാരും അവരുടെ ഫാമിലിയും എല്ലാം വിദേശത്തു ആണ്.. മൂത്ത ചേച്ചിയും കുടുംബവും മലേഷ്യ ആണ്..

ഇളയ ചേച്ചിയും കുടുംബവും ദുബായിൽ.. അവരെക്കുറിച്ചൊക്കെ ഇനിയുള്ള പല കഥയിലും വരും എന്നുള്ളത് കൊണ്ട് ഇപ്പോൾ പറയുന്നില്ല..

എടാ മോനെ ഇന്നാ കാപ്പി.. ഞാനും സുമതിയും സുനിമോളുടെ കാര്യം പറയുവാരുന്നു ഇതുവരെ സുമതിയുടെ വീട് ശ്രുതിയുടെ വീടിനു അടുത്തല്ലേ.. സുമതി പറയുന്നത് ശ്രുതിക്ക് നല്ല സാമ്പത്തിക ശേഷി ഉണ്ടെന്നാണ് നമ്മളെ പോലെ തന്നെ ആങ്ങള മാരുടെ സ്വത്ത് എല്ലാം ആ പെൺകൊച്ചിന് ഉള്ളതാണ്..

അതുകൊണ്ട് ചേച്ചി ധൈര്യമായി ആ പെൺകൊച്ചിനെ സനുമോന് ആലോചിച്ചോളാൻ.. കല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോന്ന്.. ഞാനും ആലോചിച്ചപ്പോൾ ശരിയാ.. കെട്ടി കഴിഞ്ഞാലും അവളുടെ പഠിപ്പ് മുടങ്ങാതിരുന്നാൽ പോരെ..

മുബൈ ഒത്തിരി ദൂരത്തു ഒന്നും അല്ലല്ലോ.. മാസത്തിൽ ഒരുതവണ ഒന്നുകിൽ നീ അങ്ങോട്ടപോകുക അല്ലെ അവള് ഇങ്ങോട്ട് വരിക പഠിപ്പ് തീരും വരെ.. എന്താടാ ഞങ്ങൾ പോയി പെണ്ണ് ചോദിക്കട്ടെ..

അങ്ങോട്ട് ചെല്ല് പെണ്ണും ചോദിച്ചോണ്ട് ആദ്യം അവള് തന്നെ മടൽ എടുത്തു നിങ്ങളെ അടിക്കും.. പിന്നെ ആ വീട്ടിൽ ഉള്ളവര് എല്ലാം കൂടി നിങ്ങളെ അടിച്ചോടിക്കും..

എൻ്റെ അമ്മെ അവരൊന്നും ഇതുവരെ അങ്ങനെ ഒരു കാര്യത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലും ഇല്ല.. അമ്മക്കൊന്നും ഒരുപണിയും ഇല്ലേ..

എടാ നിനക്കിഷ്ടം അല്ലെ ആ കൊച്ചിനെ അതുകൊണ്ടാണ് ആലോചിക്കാം എന്ന് തീരുമാനിച്ചത്

💬 Comments

View all comments