Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
ഇറങ്ങി പോയതാവും...
എന്നാലും എനിക്ക് ഇവിടെ ആരാവും ഗസ്റ്റ്... ശ്രുതിയുടെ സൗണ്ട് അല്ല.. സോറി അത് ഗസ്റ്റ് അല്ലല്ലോ എന്നെ കൊല്ലാൻ നടക്കുന്ന സുന്ദരി യക്ഷി അല്ലയോ..
റൂമിനു പുറത്തിറങ്ങുമ്പോൾ സെറ്റിയിൽ സതീഷ് ഏട്ടൻ.. ഹായ്.. ഇങ്ങു തിരിച്ചെത്തിയാരുന്നോ.. ആ സനേഷേ വാടാ.. ഞങ്ങൾ വന്നിട്ട് പത്തു ദിവസം കഴിഞ്ഞു..
എല്ലാം മാറിയോ.. ചേച്ചി എന്തിയെ..
മാറിയൊന്നു ചോദിച്ചാൽ റസ്റ്റ് എടുക്കണം എന്നാണ്.. കുറെയൊക്കെ ശ്രദ്ധിക്കുന്നുണ്ട്.. പിന്നെ ഞാൻ ഇവിടെയില്ലേ ഇവിടുത്തെ കാര്യങ്ങൾ ഒന്നും നടക്കില്ല... അവള് അടുക്കളയിൽ ഉണ്ട്..
എന്നാൽ ഞാൻ ചേച്ചിയെ കൂടി ഒന്ന് കാണട്ടെ..
വേണ്ടടാ അവര് ഇപ്പോൾ ഇങ്ങോട്ട് വരും ചായ എടുക്കുവാ..
അത് എൻ്റെ അളിയൻ ആണ് പറഞ്ഞത്.. പക്ഷേ മുഖത്ത് അല്പം ഗൗരവം ഉണ്ടല്ലോ.. എന്തായിരിക്കും.. ഇവര് അളിയനും അളിയനും അത്ര സുഖത്തിൽ അല്ലെ.. അങ്ങനെ വരാൻ വഴിയില്ലല്ലോ..
എന്താടാ നീ ആലോചിക്കുന്നത്.. ഒന്നുമില്ല സതീഷേട്ട..
അങ്ങനെ അല്ലല്ലോ.. എന്തോ ഉണ്ട്..
ഹേയ് ഇല്ല.. ഏതായാലും പെട്ടന്ന് ആതിരേച്ചി പുറത്തേക്കു വന്നു.. ഹലോ ആതിരേച്ചി എന്ന് വിളിച്ചു എഴുനേൽക്കാൻ തുടങ്ങിയ എന്നോട് വീണ്ടും അളിയൻ ഉച്ചത്തിൽ തന്നെ..
നിന്നോടല്ലേ അവിടെ ഇരിക്കാൻ പറഞ്ഞത്.. ഇത് കേട്ടോണ്ട് ഇറങ്ങി വന്ന ആതിരേച്ചി എന്നെ നോക്കി ഒന്ന് ചിരിച്ചു എന്ന് വരുത്തി അവരുടെ ഭർത്താവിന്റെ അടുത്ത് ചെന്നിരുന്നു...
ഞാനോർത്തു ഇവരെല്ലാം എന്താ ഇത്ര പെട്ടന്ന് പിണങ്ങിയോ.. അതിനിപ്പോൾ ഇവിടെ.. എന്താ സംഭവിച്ചത്.. അന്തരീക്ഷം ആകെ നിശബ്ദം..
പിള്ളേര് ഇരുന്ന് tv കാണുന്നു അപ്പുറത്തെ ഹാളിൽ അതിന്റെ ശബ്ദം ഇപ്പോൾ നല്ലതു പോലെ കേൾക്കാൻ പറ്റുന്നുണ്ട്.. ശരിക്കും ഇവിടെ എന്താ നടക്കുന്നത്..
അതാ ചേച്ചി അടുക്കളയിൽ നിന്ന് എന്തൊക്കയോ ചിപ്സും സ്വീറ്റ്സ് ഒക്കെ ആയി പുറകെ ഒരപ്സരസ്സ് ചായ ട്രേയുമായി ഹാളിലേക്ക് കടന്ന് വന്ന ചേച്ചി എന്നെയൊന്നു നോക്കി
💬 Comments
View all comments