Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
എന്തെങ്കിലും സംസാരിക്കാൻ ഉണ്ടേൽ ആ ബാല്കണിയിലേക്കു പോകാം.. ഞാൻ എൻ്റെ ചേച്ചിയെ ഒന്ന് നോക്കി അപ്പോൾ അവള് ഞങ്ങള് മാത്രം അല്ല അച്ഛനും അമ്മയ്ക്കും വല്യേച്ചിക്കും സുരേഷേട്ടനും എല്ലാവര്ക്കും അറിയാം..
പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.. ഞാൻ ബാല്കണിയിലേക്കു നടന്നു.. പുറകെ രേവതിയും.
കല്യാണത്തിന് ഞങ്ങൾക്ക് സമ്മതം ആണെന്ന് എല്ലാവരെയും അറിയിച്ചു.. പക്ഷേ ഉടനെ വേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.. കാരണം ഞങ്ങൾ രണ്ടുപേരും ഒരു പുതിയ സ്ഥലത്തു പുതിയ തൊഴിൽ തേടി വന്നതാണ് അതുകൊണ്ട്..
ആദ്യം അത് സക്സസ് ആയിട്ട് വിവാഹം മതിയെന്ന് തീരുമാനിച്ചു.. അതിനോട് രണ്ടു വീട്ടുകാരും പൂർണമായി യോജിച്ചു..
മാസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു.. ഒരു ദിവസം ഉച്ചക്ക് പതിവില്ലാതെ അച്ഛന്റെ ഒരു call.. എടാ മോനെ നീ സുനിലിനെ ഒന്ന് വിളിക്കണേ..
വീട്ടിൽ ജോലിക്ക് നിൽക്കുന്ന സുമതി പറഞ്ഞു അവന്റെ അച്ഛന് എന്തോ ഒരു മേലാഴിക ആയിട്ട് ഹോസ്പിറ്റലിൽ കൊണ്ടു പോയന്ന് അറ്റാക്ക് ആണന്നു തോന്നുന്നു..
നീ വിളിച്ചിട്ടു ഇങ്ങോട്ടും കൂടി ഒന്ന് വിളിക്കണേ.. ശരി അച്ഛാ..
ഹലോ എടാ സുനി നീ എവിടാ.. എന്താ പറ്റിയെ..
എടാ അച്ഛന് ഓഫീസിൽ വെച്ചു പെട്ടെന്നൊരു നെഞ്ചുവേദന പോലെ വന്നു.. അവരെല്ലാവരും കൂടി ഹോസ്പിറ്റലിൽ എത്തിച്ചു.. I C U ആണ്..
ഇപ്പൊ ഞാനും അമ്മയും ഇവിടെ ഉണ്ട്.. ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല ഓപ്പറേഷൻ തീയറ്ററിൽ ആണ്.. ഹോസ്പിറ്റലുകാർ ഒന്നും വിട്ട് പറയുന്നില്ല.. എടാ നിനക്ക് വരാൻ പറ്റുമെങ്കിൽ ഒന്ന് വാടാ..
എടാ ഞാൻ നിന്നെ വിളിക്കാം.. Okda
ഹലോ അച്ഛാ
💬 Comments
View all comments