Chapter Title : കല്യാണശേഷം ശ്രുതിയുമായി 5 [സനേഷ്]
അങ്കിൾ...
ചേട്ട ഒന്ന് കണ്ണ് തുറന്നു നോക്ക്. ഏട്ടനെ കാണാൻ ദുബായിൽ നിന്ന് സനുകുട്ടൻ വന്നു നിൽക്കുന്നു.. കണ്ണുതുറക്കു ഏട്ടാ.. അപ്പോൾ അവിടെ ഉണ്ടായിരുന്ന പെണ്ണുങ്ങളിൽ കുറെ പേർ കൂടെ കരഞ്ഞു..
ഞാൻ അടുത്ത് ചെന്ന് ശ്രുതിയുടെ തോളിൽ പിടിച്ചു.. പെട്ടെന്ന് ഒന്ന് പിടഞ്ഞു എന്നിട്ട് എന്നെ നോക്കി.. ആന്റി പ്ലീസ് കരച്ചിൽ നിർത്തൂ..
പ്ലീസ് ആന്റി കരഞ്ഞാൽ സുനി ആ വേദന കൂടി താങ്ങേണ്ട.. ആന്റി കുറച്ചു സമയം കിടന്ന് ഉറങ്ങു.. കാപ്പിയോ വെള്ളമോ വല്ലതും കുടിച്ചോ...
ഞാൻ ഇപ്പൊ വരാം.. വെളിയിലെ ഫ്ലാസ്കിൽ നിന്ന് ഒരുഗ്ളാസ്സിൽ കടുംകാപ്പി എടുത്തു കൊണ്ടു വന്നു ഞാൻ തന്നെ അടുത്തിരുന്നു വായിൽ പിടിപ്പിച്ചു കൊടുത്തു ഒരു മടിയും കൂടാതെ അത് കുടിച്ചു..
ഇനി കുറച്ചു നേരം ഇവിടെ കിടന്ന് ഒന്ന് ഉറങ്ങു.. അനുസരണ ഉള്ള ഒരു കുട്ടിയെപ്പോലെ അവൾ ഞാൻ പറഞ്ഞത് എല്ലാം ചെയ്തു..
അടുത്ത മുറിയിൽ കസേരയിൽ ചാരി കണ്ണീർ ഒലിപ്പിച്ചു ഇരിക്കുന്ന സുനിയെ കണ്ടു.. അവൻ ഞാൻ വന്നതോ ഇവിടെ ഇപ്പോൾ നടന്നതൊന്നും അറിയാതെ വേറെ ഏതോ ലോകത്തിൽ എന്നപോലെ ഇരിക്കുകയായിരുന്നു...
ഞാൻ അടുത്ത് ചെന്ന് തോളിൽ പിടിക്കുമ്പോൾ എന്നെ ഒന്ന് നോക്കി കുറെ നേരം ഇരുന്നു.. ഞാൻ അവനെ ചാരിയും.. കുറച്ചു സമയത്തിന് ശേഷം ആണ് അവന്റെ ഒച്ച പുറത്തു വന്നത്..
ഞങ്ങൾക്കിനി ആരുണ്ടെടാ സനു എല്ലാം പോയില്ലേ.. ഞാൻ അവനെ കോരി എടുത്തു എൻ്റെ നെഞ്ചിൽ ചേർത്ത് നിർത്തി പരസ്പരം കരഞ്ഞു.. കുറെ സമയത്തിന് ശേഷം ഞാൻ പറഞ്ഞു വാ നമുക്ക് പുറത്തിരിക്കാം എന്ന് പറഞ്ഞു കൊണ്ട് സിറ്ഔട്ടിൽ കൊണ്ടിരുത്തി..
ഇതിനിടയിൽ അമ്മയെ നോക്കിയിട്ടു അവിടെ എങ്ങും കണ്ടില്ല.. നോക്കുമ്പോൾ സുമതി ചേച്ചി ഇരുന്നു ഉറക്കം തൂങ്ങുന്നു.. ഞാൻ ചെന്ന് തട്ടി വിളിച്ചു..
ആ കുഞ്ഞേ എപ്പോൾ വന്നു..
💬 Comments
View all comments