Chapter Title : കല്യാണം 12 [കൊട്ടാരംവീടൻ]
നിന്നോട് ഞാൻ ഇത്ര ക്രൂരത കാണിച്ചിട്ടും.. നിനക്ക് എന്നോട് ദേഷ്യം ഇല്ലേ…”
എന്നേലും അവളോട് ചോദിക്കണം എന്ന് മനസ്സിൽ ഉറപ്പിച്ച ചോദിയം ആരുന്നു അത്…
“ നിങ്ങൾ ഒരു പാവമാ...
നിങ്ങൾ ആ ചേച്ചിയെ സ്നേഹിച്ച പോലെ ആരും സ്നേഹിച്ചിട്ടുണ്ടാവില്ല..
എനിക്ക് അസൂയ തോന്നാറുണ്ട് ചേച്ചിയോട്..
അതുപോലെ എന്നെ സ്നേഹിക്കാൻ പറ്റൂലാന്ന് അറിയാം..
പക്ഷെ…
എനിക്ക് ഇഷ്ട്ടം ആണ് ഇയാളെ….”
അവൾ പറഞ്ഞിട്ട് നാണത്തോടെ മുഖം എന്റെ നെഞ്ചിലേക്ക് പുഴ്ത്തി…അത് കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു…സന്തോഷം കൊണ്ട് ആണോ സങ്കടം കൊണ്ട് ആണോ എന്ന് അറിയില്ല..
കുറച്ചു നേരത്തേക്ക് ഞങ്ങൾ സംസാരിച്ചതെ ഇല്ല.. മുറിയിൽ നിശബ്ദത താളംകെട്ടി നിന്നു…പുറത്ത് മഴ പയ്യൻ തുടങ്ങി..
“ നീതു.. “
ഞാൻ അവളെ മെല്ലെ വിളിച്ചു…
“ മ്മ്.. “
“ ഉറങ്ങിയില്ലേ…”
“ ഇല്ല…എന്താ.. “
“ എനിക്ക് എന്തെക്കെയോ അസ്വസ്ഥത പോലെ.. തൊണ്ടെയൊക്കെ വരാളുന്നു.. കൈകളൊക്കെ വിറക്കുന്നു..
കുറച്ചു വെള്ളം തരുമോ.. “
ഞാൻ അവളോട് ആവിശ്യപ്പെട്ടു.
അവൾ എണീറ്റ് പോയി മേശയിൽ നിന്നും വെള്ളം എടുത്തു തന്നു. ഞാൻ അത് ആവേശത്തോടെ കുടിച്ചു…
“ ചേട്ടന്റെ ഓരോ തോന്നൽ ആണ്.. ഒന്നും ഇല്ല കിടക്കു.. “
ഞാൻ തിരിച്ചു ബെഡിൽ കിടന്നു.. അവൾ വെള്ളം കൊണ്ട് വെച്ചിട്ട് പുതപ്പ് എടുത്ത് പുതച്ചു എന്നെ മുറുക്കി കെട്ടിപിടിച്ചു കിടന്നു…
അവളുടെ ശരീരത്തിന്റെ ചൂട് എനിക്ക് ഒരു ആശ്വാസം ആയി…
“ പേടിക്കണ്ട…ഞാൻ ഇല്ലേ.. “
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു എന്റെ കവിളിൽ ഉമ്മ വെച്ചു പറഞ്ഞു…
( തുടരും.. )
കഥ എല്ലാർക്കും ഇഷ്ട്ടം ആവുന്നതിൽ വളരെ സന്തോഷം.. നിങ്ങളുടെ നല്ലതും ചീത്തയും ആയ പ്രീതികരണങ്ങൾക്ക് നന്ദി..
നിങ്ങളുടെ മനസ്സിൽ ഉള്ള ആമിയുടേം നീതുവിന്റെയും ഇതുവരെ പേര് പറയാത്ത നായകന്റെയും മുഖം അറിയാൻ ഒരു ആകാംഷ.. ദയവായി അത് കമന്റ് ആയി രേഖപെടുത്തുക
💬 Comments
View all comments