0%

Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]

Author : Kambikathakal Read All Parts 422

എന്റെ മനസ്സിൽ മുഴുവൻ ശുനിയതാ ആരുന്നു..അത് മനസ്സിലാക്കിട്ട് ആവണം അവൾ എന്റെ വയറിലൂടെ കെട്ടിപിടിച്ചു എന്റെ തോളിൽ തല ചയിച്ചു ഇരുന്നു..
ഗേറ്റ് കടന്നു വണ്ടി തറവാടിന്റെ മുന്നിലേക്ക് പതിയെ നീങ്ങി.. എന്റെ ഹൃദയമിടുപ്പ് കൂടി കൂടി വന്നു..ആരെയും കാണാൻ ഇല്ല.. ഞാൻ വണ്ടി തറവാടിന് മുന്നിൽ നിർത്തി…
ഞാൻ തറവാട് ആദ്യമായി കാണുന്ന ഒരു കൊച്ചു കുഞ്ഞിനെ പോലെ ചുറ്റും നോക്കി.. എന്റെ ദേഹമാകെ തളരുന്നതുപോലെ തോന്നി..നീതു എന്റെ കൈയിലുടെ കോർത്തു പിടിച്ചു..
“ എന്താ അവിടെ തന്നെ നിന്നെ കയറി വാ…. “
ഞങ്ങളെ കണ്ടു അമ്മായി ഇറങ്ങി വന്നു പറഞ്ഞു…
ഞാൻ ചുറ്റും ഒന്ന് നോക്കിട്ട് പതിയെ അകത്തേക്ക് കയറി.. ഓരോ കാൽ വെക്കുമ്പോളും എന്റെ നെഞ്ചിടുപ്പ് കുടി വന്നു…എനിക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി..
“ ആഹ്ഹ നിങ്ങൾ വന്നോ.. “
അമ്മ ഞങ്ങളുടെ അടുത്തേക്ക് വന്നു ചോദിച്ചു..
അമ്മ : “ നിങ്ങൾ എപ്പോൾ ഇറങ്ങി…”
നീതു : രാവിലെ ഇറങ്ങി അമ്മേ..
ഞാൻ ആരോടും മിണ്ടാതെ വീർപ്പുമുട്ടി..
“ വാ റൂമിൽ കാണിച്ചു തരാം.. “
അമ്മായി ഞങ്ങളെ മുകളിലേക്ക് കൊണ്ടുപോയി.. ഞാൻ അന്ന് താമസിച്ച ആ പഴയ റൂമിൽ ഞങ്ങൾക്ക് തന്നു..
വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ഞാൻ ഒരു ദീർക്കശ്വാസം എടുത്തു.. ആ ചുവരുകൾക്ക് ഉള്ളിൽ അവളുടെ മണം ഇപ്പോളും താളം കെട്ടി നിക്കുന്നു..
ഞാൻ ആ മുറിയുടെ മുക്കിലും മൂലക്കും നോക്കി എവിടെ നോക്കിയാലും അവളുടെ ഓർമ്മകൾ മനസ്സിലേക്ക് ഓടി എത്തി..
“ നിങ്ങൾ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്ക് വാ.. “
അമ്മായി നീതുവിന്റെ തോളിൽ കൈ വെച്ചു പറഞ്ഞു പുറത്തേക്ക് പോയി.. ഞാൻ പോയി ബാൽക്കണി തുറന്ന് അവിടെ ഇരുന്നു.സൈഡിലേക്ക് നോക്കി
“എന്താ… ഇങ്ങനെ നോക്കുന്നെ..ഇപ്പോളെലും വരാൻ തോന്നിയല്ലോ “
സൈഡിൽ ഇരുന്നു ആമി എന്നോട് പറയുന്നതായി എനിക്ക് തോന്നി..
ഞാൻ തല കാലിലേക്ക് വെച്ചു.. മുഖം പൊത്തി കരഞ്ഞു.,.അപ്പോൾ പുറകിൽ നിന്നും ഒരു കൈ എന്റെ തോളിൽ വെച്ചു..
“ എന്താ.. “

💬 Comments

View all comments