Chapter Title : കല്യാണം 13 [കൊട്ടാരംവീടൻ]
ഞങ്ങൾ ചുമ്മാ ബീച്ചിലൂടെ നടന്നു..
“ ചേട്ടന് ഇപ്പോളും നീതു ഒരു ഭാരം ആയി തോന്നുന്നുണ്ടോ.? “
അവൾ ഇടാറുന്ന സ്വരത്തോടെ എന്നോട് ചോദിച്ചു..
“ അതെന്താ അങ്ങനെ ചോദിച്ചേ.. “
ഞാൻ മീരയോട് ചോദിച്ചു…
“ അവൾ കഴിഞ്ഞ ദിവസം എന്നെ വിളിച്ചിരുന്നു…ഒരുപാട് കരഞ്ഞു …ചേട്ടന്റെ കാര്യം പറഞ്ഞു…”
അവൾ എന്നോട് പറഞ്ഞു…ഞാൻ അത് കേട്ട് നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല…
“ അവൾ ഒരു പാവം ആണ് ചേട്ടാ…ഒരുപാടു സ്വപനങ്ങൾ ഒന്നും ആ പാവത്തിന് ഇല്ല.. അവൾ ഒരുപാട് ആഗ്രഹിച്ചത് ഒരു നേഴ്സ് ആകണം എന്ന് ആണ്…. അതിനു വേണ്ടിയാ ചേട്ടൻ വേണ്ടന്ന് പറഞ്ഞിട്ടും അവൾ ചേട്ടനെ നിർബതിച്ചത്…
അവളുടെ അമ്മാവന്റെ മോൻ അയാൾ ഒരു ദുഷ്ടൻ ആണ്.. അയാൾ ഒരു പ്രാവിശ്യം കോളേജിൽ വന്നു ബഹളം ഒക്കെ ഉണ്ടാക്കിട്ടുണ്ട് ഞങ്ങൾ ആകെ പേടിച്ചു …കണ്ടാൽ തന്നെ പേടി ആവും
അയാളുടെ കൈയിൽ നിന്നും രക്ഷപ്പെടുത്താന അവളുടെ അമ്മ…അയാൾ ജയിലിൽ പോയ സമയം നോക്കി നിങ്ങളുടെ കല്യണം നടത്തിയത്…”
അവൾ ഒരു പേടിയോടെ എന്നോട് പറഞ്ഞു.. അവൾ തുടർന്നു..
“ അവളെ കൈ വിടരുത് ചേട്ടാ…സ്നേഹിക്കാൻ മാത്രമേ ആ പാവത്തിന് അറിയൂ…ചിരിച്ചു കളിച്ചു നടക്കുന്നെങ്കിലും ഒരുപാടു സങ്കടം ഉള്ളിൽ ഒതുക്കിയ അവൾ നടക്കുന്നെ…
ചേട്ടനെ ഒരുപാട് ഇഷ്ട്ടമാ അവൾക്ക്.. “
മീര എന്നോട് സംഘടത്തോടെ പറഞ്ഞു.. അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു…പക്ഷെ അവളോട് ഒരു മറുപടി പറയാൻ എനിക്ക് ആവുമരുന്നില്ല..
“ രണ്ടു പേരും എന്ത് പറഞ്ഞു ഇരിക്കുവാ…”
പുറകിൽ നിന്നും നീതു ചോദിച്ചു…
“ ഏയ്…ഞങ്ങൾ ചുമ്മാ സംസാരിക്കുവാരുന്നു…”
മീര കണ്ണുകൾ തുടച്ചു നീതുവിനെ നോക്കി പറഞ്ഞു..
“ മ്മ്.. വാ അവർ തിരക്കുന്നു…”
അവൾ വന്നു എന്റെ കൈയിൽ പിടിച്ചു പറഞ്ഞു.. ഞങ്ങൾ നടന്നു.. പോകുന്ന വഴിയിൽ മീര എന്റെ കണ്ണുകളിലേക്ക് നോക്കി..
ഞാൻ നീതുവിന്റെ തോളിൽ പിടിച്ചു എന്റെ അടുത്തേക്ക് ചേർത്തു…മീരയെ നോക്കി
“ ഞാൻ നോക്കിക്കോളാം…”
നീതു കേൾക്കാതെ ചുണ്ടുകൾ അനക്കി പറഞ്ഞു…മീരയുടെ മുഖത്തു ഒരു പുഞ്ചിരി വിടരുന്നത്
💬 Comments
View all comments