Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]
വന്നു..എനിക്ക് അവളെ കാണുമ്പോൾ നാണം ആണോ വെപ്രാളം ആണോ എന്ന് അറിയൂല…
അമ്മ : നീ പോയി ഫ്രഷ് ആയിട്ട് വാ മോളെ…ഞാൻ എന്തേലും കഴിക്കാൻ എടുക്കാം..ഡാ ഇവൾക്ക് മുകളിലെ റൂം തുറന്ന് കൊടുക്ക്…
അത് കേട്ടപ്പോൾ തന്നെ എനിക്ക് ആവേശം ആയി.. അവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുവാരുന്നു…ഞാൻ നടന്നു സ്റ്റൈർ കയറി…അവൾ പയ്യെ എന്റെ പുറകെ വന്നു.. മുകളിൽ ചെന്നപ്പോൾ..
“നീ ആരുടെ വീട്ടിൽ പോകുവന്ന പറഞ്ഞെ ”
തിരിഞ്ഞു നോക്കി അവളോട് ചോദിച്ചു..
അവൾ : അതു…കൂട്ടുകാരീടെ..
അവൾ കൊഞ്ചിക്കൊണ്ട് എന്നോടു പറഞ്ഞു
ഞാൻ : നിനക്ക് ഇന്ന് എക്സാം ഇല്ലാരുന്നോ…
ഞാൻ ഇത്തിരി ഗൗരവത്തിൽ ചോദിച്ചു
അവൾ : എക്സാം ഇന്നലെ തീർന്നു.. നിനക്ക് ഒരു സർപ്രൈസ് തരാൻ ഞാൻ കള്ളം പറഞ്ഞതാ
ഞാൻ : ഓഹോ…പ്ലാനിങ് ആരുന്നു അല്ലെ..അവളുടെ ഒരു സർപ്രൈസ്…. ബാക്കി ഉള്ളവൻ എത്ര വിഷമിച്ചുന്നോ
അവൾ : അത് മനസിലായകൊണ്ട് അല്ലെ ഞാൻ രാവിലെ തന്നെ വന്നേ…. അല്ലെ അവരുടെ കൂടെ വൈകിട്ടെ ഒള്ളാരുന്നു
എന്റെ ചെക്കന് വിഷമം ആയാൽ എനിക്ക് വരാതെ ഇരിക്കാൻ പറ്റുമോ…
ഞാൻ : ആയാൽ നിനക്ക് എന്നാ….
ഞാൻ അവൾക്ക് ഉള്ള റൂമിന്റെ വാതിൽ തുറന്ന് ഒരു ദേഷ്യം നടച്ചു അവളോട് പറഞ്ഞു..
അവൾ : ഓഹ് പിണക്കം മാറിയില്ലേ…
ഞാൻ മിണ്ടാതെ അകത്തു കയറി നിന്നു….
അവൾ ബാഗ് കൊണ്ടുപോയി കട്ടിലിൽ വെച്ചിട്ട് എന്റെ അടുത്ത് വന്നു…
അവളുടെ കണ്ണിൽ നോക്കിയപ്പോൾ ഞാൻ ഇതുവരെ സംഭരിച്ചു വെച്ച ദേഷ്യം എല്ലം ഇല്ലാതെ ആയപോലെ…ഞാൻ അവളുടെ മുഖത്തുന്നു കണ്ണ് മാറ്റി..
ഞാൻ : ഞാൻ പോകുവാ…നീ പോയി ഫ്രഷ് ആക്..
അവൾ : ഓഹ് പിണങ്ങി പോകുവാണോ ചേട്ടാ…
ഞാൻ വാതിലിനു അടുത്തേക്ക് നടന്നു.. അവൾ പിന്നാലെ വന്നു എന്നെ പിടിച്ചു നിർത്തി…എന്റെ രണ്ട് തൊലിലും കൈ വെച്ചു.. എന്റെ മുഖത്തേക്ക് നോക്കി...
അവൾ : എടാ ചേട്ടാ…ഞാൻ കുറച്ചു നാൾ ഇവിടെ നിക്കാൻ വന്നതാ നിന്റെ കൂടെ…..
അവളുടെ കണ്ണുകളുടെ മുന്നിൽ
💬 Comments
View all comments