Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]
കേട്ട് അമ്മ പോയി വാതിൽ തുറന്നു…വന്ന ആളുടെ ശബ്ദം കേട്ട് ഒരു ഞെട്ടലോടെ ഞാൻ പുറത്തേക്ക് നോക്കി….
“ ഇവൾ എക്സാം എഴുതാൻ പോയില്ലേ…”
ഒരു അമ്പരപ്പോടെ ഞാൻ സോഫയിൽ നിന്നും ചാടി എണിറ്റു മനസ്സിൽ പറഞ്ഞു…അവളെ കണ്ട ആവേശത്തിൽ ഞാൻ അവളെ ലക്ഷ്യമാക്കി നടന്നു..
അമ്മ : ഇതെന്ന മോളെ…ഒരു മുന്നറിയിപ്പും ഇല്ലാതെ..
അവൾ : ഹാപ്പി വെഡിങ് ആനിവേഴ്സറി. അപ്പച്ചി…
വെഡിങ് ആനിവേഴ്സറിയൊ…ദൈവമേ.. എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ .. ഞാൻ നടന്നതിന്റെ സ്പീഡ് കുറച്ചു അമ്മയുടെ അടുത്ത് പോയി നിന്നു
ഞാൻ : അപ്പോൾ അതല്ലെ അമ്മ രാവിലെ അമ്പലത്തിൽ പോയത്..
അമ്മ : നിനക്ക് പിന്നെ ഇത് ഒന്നും ഓർമ ഇല്ലല്ലോ..
അല്ല മോള് എന്നാ തന്നെ വന്നേ..
അമൃത : അവരൊക്കെ വരും വൈകിട്ട്…
അമ്മ : അവിടെ നിക്കാതെ കയറി വാ…
അമ്മ അകത്തേക്കു നടന്നു…ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി…
“എന്നെ പറ്റിക്കുവരുന്നല്ലേ..”
ഞാൻ കുറച്ചു ദേഷ്യം കാണിച്ചു അവളോട് ചോദിച്ചു…
അവൾ എന്റെ കൈ വീടിവിച്ചു.. ആക്കി ചിരിച്ചിട്ട് അമ്മയുടെ അടുത്തേക്ക് പോയി….
അമ്മ പോയി അവൾക്ക് കുടിക്കാൻ ഉള്ളതുമായി വന്നു..എനിക്ക് അവളെ കാണുമ്പോൾ നാണം ആണോ വെപ്രാളം ആണോ എന്ന് അറിയൂല…
അമ്മ : നീ പോയി ഫ്രഷ് ആയിട്ട് വാ മോളെ…ഞാൻ എന്തേലും കഴിക്കാൻ എടുക്കാം..ഡാ ഇവൾക്ക് മുകളിലെ റൂം തുറന്ന് കൊടുക്ക്…
അത് കേട്ടപ്പോൾ തന്നെ എനിക്ക് ആവേശം ആയി.. അവളെ ഒന്ന് ഒറ്റക്ക് കിട്ടാൻ കാത്തിരിക്കുവാരുന്നു…ഞാൻ നടന്നു സ്റ്റൈർ കയറി…അവൾ പയ്യെ
💬 Comments
View all comments