Chapter Title : കല്യാണം 5 [കൊട്ടാരംവീടൻ]
പറഞ്ഞ നിമിഷം മുതൽ എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാടി…നിന്നെ ഒരു ഭര്യ ആയി കണ്ടു എല്ലാ അധികാരവും എടുത്ത് പോയി…”
ഞാൻ അവളുടെ കാലിൽ മുറുക്കെ പിടിച്ചു നിറ കണ്ണുകളോടെ അവളോട് പറഞ്ഞു…
അവളിൽ നിന്നും പ്രതികരണം ഒന്നും ഉണ്ടാവാത്തത് കൊണ്ട്.. ഞാൻ അവളുടെ കാലിൽ നിന്നും കൈ എടുത്തു.. സ്റ്റെപ്പിൽനിന്നും എണീക്കാൻ ഒരുങ്ങി…
അവൾ എന്റെ കൈയിൽ പിടിച്ചു വലിച്ചിട്ടു….
അവൾ : ഇരിക്ക് അവിടെ..
ഞാൻ കുളത്തിലേക്ക് നോക്കി അവിടെ ഇരുന്നു….
അവൾ : ഇന്നലെ എനിക്ക് നല്ലപോലെ വേദനിച്ചു…റൂമിൽ വന്നു കിടന്നപ്പോളും എല്ലാം നല്ല വേദന ആയിരുന്നു.. രാവിലെ ആയപ്പോൾ പീരീഡ്സും ആയി…ആകെ ദേഷ്യം പിടിച്ചു ഇരുന്നപ്പോളാ നീ കേറി വന്നേ..
ഞാൻ മെല്ലെ അവളുടെ മുഖത്തേക്ക് നോക്കി...അവൾ എന്റെ മുഖം അവളുടെ കൈക്കുള്ളിലാക്കി.. എന്നോടു പറഞ്ഞു…
“സോറി..നിന്നെ ഞാൻ ഒത്തിരി വേദനിപ്പിച്ചു അല്ലെ.. “
ഞാൻ : ഞാൻ നിന്നെ വേദനിപ്പിച്ച കൊണ്ട് അല്ലെ…സാരമില്ല
എന്റെ സങ്കടം എല്ലാം ഒറ്റ നിമിഷംകൊണ്ട് ഇല്ലാതെ ആയപോലെ…ഇവളെ എനിക്ക് മനസിലാവുന്നില്ല…ഇവളുടെ മൈൻഡ് എപ്പോളാ മാറുന്നെ എന്ന് ഇവൾക്കു പോലും അറിയില്ല എന്നാ തോന്നുന്നേ…ഞാൻ മനസ്സിൽ ഓർത്തു അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു…
അവൾ : അവന്റെ ഒരു ചിരി…എടാ..ചേട്ടാ…. ഇനി എന്നെ അങ്ങനെ ഒന്നും ചെയ്യല്ലേ…എനിക്ക് ഒത്തിരി വേദന എടുത്തു…
ഞാൻ : നിനക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്…
അവൾ :വയറു വേദന ഉണ്ട്…
ഞാൻ : എടി.. എനിക്ക് നീ ഇല്ലാതെ പറ്റില്ലടി…ഇത്രേം പെട്ടന്ന് നീ എന്റെ ഉള്ളിൽ കയറിയത് എങ്ങ്നെ അന്ന് അറിയൂല.. നീ മിണ്ടാതെ ഇരുന്നപ്പോൾ.. ഞാൻ അങ്ങ് ഇല്ലാണ്ട് ആയപോലെ…ഞാൻ അങ്ങ് ഒറ്റക്ക് ആയപോലെ..
അവൾ ഒന്ന് ചിരിച്ചിട്ട്.. കൈ കോർത്തു എന്റെ തോളിൽ തല വെച്ചു കിടന്നു…
ഞാൻ : “ആമി…”
അവൾ തോളിൽ നിന്നും എണിറ്റു എന്നെ സൂക്ഷിച്ചു നോക്കി..
ഞാൻ : “അമൃത എന്ന് എപ്പോളും വിളിക്കാൻ നല്ല പാട…”
ഞാൻ ചിരിച്ചോണ്ട് അവളോട് പറഞ്ഞു.. അവൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചു വീണ്ടും
💬 Comments
View all comments