Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]
നിറഞ്ഞ കണ്ണുകൾ കൊണ്ട് എന്നെ രുക്ഷമായി നോക്കി..
“ എന്താ നീ കാര്യം പറാ…നമ്മൾ വന്നിട്ട് കുറേ നേരം ആയില്ലേ…എന്തേലും പറ…”
അവൾ എന്റെ മുഖത്തേക്ക് നോക്കി..
“ നീ എന്നെ വിട്ടിട്ട് പോകുവോ…”
ഞാൻ ദേഷ്യത്തോടെ അവളെ നോക്കി…
“ഞാൻ അങ്ങനെ ചെയ്യും എന്ന് നിനക്ക് തോന്നുന്നുണ്ടോ..നിനക്ക് എന്തോ പ്രശ്നം ഉണ്ട്.. നീ കാര്യം പറ ”
അവൾ വീണ്ടും തല കുനിച്ചിരുന്നു ഷാളിൽ വിരലിൽ ചുറ്റുവാണ്..
ഞാൻ അവളുടെ മുഖം പിടിച്ചു എന്റെ നേരെ തിരിച്ചു…
ഞാൻ : എന്താടോ.. എന്താണേലും പറ…
“ ഞാൻ പ്രെഗ്നന്റ് ആണു…”
ഞാൻ ഒരു ഞെട്ടലോടെ അത് കേട്ടു…അവൾ പറഞ്ഞിട്ട് തല കുനിച്ചു ഇരുന്നു
“കഴിഞ്ഞു രണ്ടു മാസം ആയി പീരിയഡ് ആവുന്നില്ല.. എനിക്ക് സംശയം തോന്നി ചെക്ക് ചെയ്തു.. “
ഇതൊക്കെ കേട്ടിട്ട്.. എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ല.. ആകെ മൊത്തം മരവിച്ച ഒരു അവസ്ഥ…
“എനിക്ക് ഇത് ഒത്തിരി നാൾ മറച്ചു വെക്കാൻ പറ്റൂല.. നീ ഒരു തീരുമാനം ഉണ്ടാക്ക്.. ഞാനാ തെറ്റുകാരി…അന്ന് നിന്നെ ഞാൻ ഒന്നിനും സമ്മതിക്കാൻ പാടില്ലാരുന്നു…”
ഞാൻ അവളുടെ കൈയിൽ പിടിച്ചു..
“എടി..നീ തെറ്റുകാരി ആണ് എന്ന് ആരാ പറഞ്ഞെ…നമ്മൾ രണ്ടു പേരും ഒരുപോലെ ഉത്തരവാദിയാ..”
അവൾ : നീ വേഗം വീട്ടിൽ പറഞ്ഞു നമ്മുടെ കല്യാണം നടത്തു…എന്നിട്ട് മതി ഇനി പഠിത്തമൊക്കെ…
ഞാൻ : നീ പേടിക്കണ്ടാ.. നിന്റെ കൂടെ ഞാൻ ഉണ്ട്..
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ടു അവളെ എന്നോടു ചേർത്തു ഇരുത്തി..
ഞാൻ : നീ ഇത് ആരോടേലും പറഞ്ഞോ….
അവൾ : പിന്നെ പറയാൻ പറ്റിയ കാര്യം ആണല്ലോ…
ഞാൻ : നമ്മക്ക് ചേച്ചിയുടെ അടുത്തേക്ക് പോകാം..
അവൾ : എന്തിനാ…
ഞാൻ : ചേച്ചിയോട് കാര്യം പറയാം.. എന്നിട്ട് എന്താ വേണ്ടേ എന്ന് തീരുമാനിക്കാം…
ഞാൻ ചേച്ചിയെ ഫോൺ എടുത്ത് വിളിച്ചു…
“ചേച്ചി എവിടെയാ…”
ചേച്ചി : വീട്ടിൽ ഉണ്ട്.. എന്താടാ…
ഞാൻ : ഞാനും അവളും കൂടെ അങ്ങോട്ട്
💬 Comments
View all comments