Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]
അവളുടെ ധൈര്യം എന്നെ അത്ഭുതം പെടുത്തി. അവൾക് എന്നോടുള്ള സ്നേഹം എത്ര മാത്രം ആത്മാർത്ഥത ഉള്ളതാന്ന് എനിക്ക് മനസിലായി…എനിക്ക് അവളോട് ഒരു ബഹുമാനം തോന്നി പോയി…ഞാൻ അവളുടെ കൈയിൽ പിടിച്ചു എന്നോടു ചേർത്തു നിർത്തി..
പിന്നെ ചേച്ചിക്ക് ഒന്നും പറയാൻ ഉണ്ടാരുന്നില്ല …ചേച്ചിയുടെ മുഖത്തു ഒരു ചിരി ആരുന്നു…അത് എന്നെ ആത്മവിശ്വസത്തിലാക്കി..
ചേച്ചി : നിങ്ങളുടെ കല്യാണം എല്ലാർക്കും ആഗ്രഹം ഉള്ള കാര്യം അല്ലെ…നിങ്ങൾ ഇഷ്ടത്തിൽ ആണേ അതിൽ എനിക്ക് സന്തോഷം അല്ലെ ഒള്ളു..
ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വന്ന്.. ഞങ്ങളുടെ കൈയിൽ പിടിച്ചു പറഞ്ഞു.. എനിക്ക് വല്ലാതെ ഒരു സന്തോഷം.. ദൈവം എല്ലാം എന്റെ കൈയിൽ കൊണ്ടുവന്ന തരുന്നത് പോലെ.. എന്റെ മിഴികൾ അറിയാതെ നനഞ്ഞതുപോലെ…
അപ്പോളേക്കും അളിയൻ വെള്ളവും ആയി വന്നിരുന്നു..
“അളിയാ വെള്ളത്തിൽ ഇറങ്ങിയാലോ ”
അളിയന് അത് ഒരു ആവേശം ആയി ചേച്ചിയുടെ മുഖത്തേക്ക് നോക്കി..
“ഞാൻ ഇല്ല നിങ്ങൾ ഇറങ്ങു…”
ചേച്ചി അളിയനോട് പറഞ്ഞു….
ക്യാമറ ചേച്ചിയുടെ കൈയിൽ കൊടുത്ത്..
“നീ വരുന്നോ…”
ഞാൻ അമൃതയോടു ചോദിച്ചു…അവൾ മറുപടി പറയുന്നതിന് മുന്നേ എന്നെ വിളിച്ചോണ്ട് വെള്ളത്തിൽ ഇറങ്ങി..
ഞങ്ങൾ വെള്ളചാട്ടത്തിന്റെ ചുവട്ടിൽ എത്തി…നല്ല ശക്തിയിൽ ആണു വെള്ളം വീഴുന്നേ…ഞങ്ങൾ മുന്ന് പേരും ആസ്വദിച്ചു നിന്നു…നല്ല വഴുക്കൾ ഉണ്ടാരുന്നു…അമൃത ഒന്ന് തെന്നി..
ഞാൻ അവളുടെ കൈയിൽ പിടിച്ചു വലിച്ചു എന്റെ ശരീരത്തോട് അടുപ്പിച്ചു…അവൾ എന്നെ ഒട്ടിച്ചേർന്നു നിന്നു…ആ കോടും തണുപ്പിലും എന്റെ ശരീരം ചുടാവുന്നതുപോലെ തോന്നി…
“ആരേലും കാണും വീടു ..”
അവൾ മെല്ലെ എന്നോട് പറഞ്ഞു…ഞങ്ങൾ പരസ്പരം അടർന്നു മാറി…
കുറച്ചു നേരം കൂടെവെള്ളത്തിൽ നീരടി എന്നിട്ട് ഞങ്ങൾ റൂമിലേക്ക് മടങ്ങി…ഞങ്ങൾ അവിടെ ചെന്നപ്പോളേക്കും സന്ധ്യ ആയി..
രാത്രി ക്യാമ്പ് ഫയർനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു…ഞങ്ങൾ ബൈ പറഞ്ഞു റൂമിലേക്ക് പോയി ഫ്രഷ് ആയി വന്ന്..
അമ്മാവനും അച്ഛനുമൊക്കെ വെള്ളമടി ഡാൻസ് കളിയൊക്കെ തുടങ്ങി.. ഞാൻ ഒരു പീസ് ബാർബി ക്യു എടുത്തു പൂൾ സൈഡിയിൽ അവരുടെ ഡാൻസ് കളി കണ്ടു ഇരുന്നു..അപ്പോളേക്കും അളിയനോക്കെ എതിയിരുന്നു.. അളിയൻ ഒരു കുപ്പി ബിയർ എടുത്തു
💬 Comments
View all comments