Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]
എന്റെ മുഖത്തേക്ക് നോക്കി കൊഞ്ചി പറഞ്ഞു…
ഞാൻ അവളുടെ മുഖത്തെ ചുണ്ട് അടുപ്പിച്ചു…
അവൾ കൈ കൊണ്ട് മുഖം പൊത്തി..എന്നോടു പറഞ്ഞു..
“ആൾക്കാർ ഉള്ളതാ അടങ്ങി ഇരിക്ക്…”
ഞാൻ പൂളിൽ നിന്നും വെള്ളം എടുത്തു അവളുടെ മുഖത്തേക്ക് തെറിപ്പിച്ചു..
അവൾ : അടങ്ങി ഇരിക്ക് ചെറുക്കാ…
ഞാൻ : നീ നാളെ പോകുവോ…?
അവൾ : പോകണ്ടേ…
ഞാൻ : പോകണ്ടാ…
ഞാൻ ദേയനീയമായി അവളെ നോക്കി പറഞ്ഞു…
അവൾ : പോകണം.. ചേച്ചിടെക്കെ വീട്ടിൽ പോകണം,അമ്മവീട്ടിൽ പോകണം അവിടെ ഒരു കല്യണംമൊക്ക് ഉണ്ട്…
ഞാൻ : ഇനി എന്നാ കാണുന്നെ…
അവൾ : ഞാൻ ഇല്ലേ ഇപ്പോളും നിന്റെ കൂടെ…എന്നെ കാണണം എന്ന് തോന്നുമ്പോൾ നിന്റെ രണ്ടു കണ്ണുകളും മുറുക്കെ അടച്ചാൽ മതി…
അവൾ എന്നെ മുറുക്കെ പിടിച്ചു പറഞ്ഞു…എന്റെ ദേഹംമൊക്കെ തളരുന്ന പോലെ തോന്നി..ഞാൻ ബിയർ എടുത്തു രണ്ടു മുന്ന് സിപ് കുടിച്ചു…
ഞാൻ : ഞാൻ നിന്റെ മടിയിൽ കിടന്നോട്ടെ..?
അവൾ എന്റെ തലയിൽ പിടിച്ചു വലിച്ചു അവളുടെ മടിയിലേക്ക് ഷെണിച്ചു..
“വാ.. ചെറുക്കാ.. “
ഞാൻ അവളുടെ മടിയിൽ കിടന്നു അവളുടെ മുഖത്തേക്ക് നോക്കി…
“വന്നേക്കണം എനിക്ക് കാണാൻ തോന്നുമ്പോൾ.. “
അവൾ : വരാടാ…പൊട്ടാ….
അവൾ ചുണ്ട് അടുപ്പിച്ചു എന്റെ നെറ്റിയിൽ ഒരു ചുംബനം തന്നു…
പെട്ടന്ന് ഒരു മഴ.. ഞാൻ പെട്ടന്ന് എണിറ്റു.. അവളെയും കൂട്ടി അകത്തേക്ക് പോയി..
“നശിച്ച മഴ…”
ഞാൻ പോകുന്ന വഴിക്ക് അവളോട് പറഞ്ഞു…
അവളെ ഞാൻ അവളുടെ മുറിയുടെ മുന്നിലാക്കി.
അവളെയും ഭീതിയോട് ചേർത്തു നിർത്തി അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു…
“ ഗുഡ് നൈറ്റ്.. “
അവളോട് യാത്ര പറഞ്ഞു ഞാൻ റൂമിലേക്ക് പോയി കേറി കിടന്നു…നല്ല ഷീണം ആരുന്നത് കൊണ്ട് പെട്ടന്ന് ഉറങ്ങി…
പിറ്റേന്ന് ആരോ ഡോർ തട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ ഉണർന്നെ.. ഡോർ തുറന്നപ്പോൾ അമ്മ ആരുന്നു…
“ നീ എന്നാ ഉറക്കമട…വേഗം റെഡി ആയി വാ…”
ഞാൻ ഉറക്ക ചടവിൽ തലയാട്ടി.. പോയി റെഡി ആയി
💬 Comments
View all comments