Chapter Title : കല്യാണം 7 [കൊട്ടാരംവീടൻ]
വന്നു.. റിസോർട്ടിൽ നിന്നും റൂം വേക്കറ്റ് വണ്ടിയിൽ കയറി..
അമൃത അമ്മയുടെ കൂടെ പുറകിൽ ആരുന്നു.അതുകൊണ്ട് ശെരിക്ക് മിണ്ടാൻ ഒന്നും പറ്റിയില്ല.. പോകുന്ന വഴി എല്ലം നല്ല മഴ ആരുന്നത് കൊണ്ട് പോയടാത്ത ഒന്നും ഇറങ്ങാൻ പറ്റിയില്ല..
ഞാനും അച്ഛനും മാറി മാറി വണ്ടി ഓടിച്ചു.. മിണ്ടൻ ഒന്നും പറ്റുന്നില്ലേലും അവൾ കൂടെ ഉള്ളത് കൊണ്ട് സമാധാമായി ഞാൻ ഇരുന്നു.. രാത്രി ആയപ്പോൾ ഫുഡ് കഴിക്കാൻ കയറി…
“ഞങ്ങൾ എന്നാൽ ഇവിടുന്ന് തിരിഞ്ഞു പോകുവാ.. രാത്രിയിൽ ഇനി വീട്ടിൽ വരെ വന്നിട്ട് പോയാൽ സമയം പോകും.. “
അമ്മാവൻ അച്ചനോട് പറഞ്ഞു.. ഞാനും അവളും പരസ്പരം നോക്കി…. അത്രേ നേരത്തെ സന്തോഷം പെട്ടന്ന് ഇല്ലാതെ ആയപോലെ…ഞാൻ മനസില്ല മനസ്സോടെ ഫുഡ് കഴിച്ചു എണിറ്റു പുറത്തേക് ഇറങ്ങി..
അവളും താമസിക്കാതെ എണിറ്റു പുറകെ വന്നു…
“വിഷമിക്കണ്ട.. ഞാൻ ഉണ്ടല്ലോ ഇപ്പോളും.. “
അവൾ എന്റെ തോളിൽ പിടിച്ചു പറഞ്ഞു..
“മ്മ്..”
“എടാ വണ്ടിയിൽ നിന്നും എന്റെ ബാഗ് എടുത്തു തന്നെ…”
ഞാൻ പോയി കാർ തുറന്ന് ബാഗ് എടുത്തു.. അപ്പോളേക്കും എല്ലാരും എത്തിയിരുന്നു…
“ മോളെ…ഇനി എന്നാ വരുന്നേ…”
അമ്മ അവളുടെ കൈയിൽ പിടിച്ചു ചോദിച്ചു..
“ വരാം അപ്പച്ചി.. “
അവൾ അമ്മയുടെ കൈയിൽ പിടിച്ചു എന്നെ നോക്കി പറഞ്ഞു…
അവൾ കാറിലേക്ക് കയറി.. ഞങ്ങളും.. പോകുന്ന വഴി എല്ലാ അവളുടെ ഓർമയിൽ ആരുന്നു…എന്റെ പകുതി എന്നിൽ നിന്നും അടർന്നു മാറിയപോലെ..
അതിനു ശേഷം അവൾ ഓരോ സ്ഥലത്തൊക്കെ പോയി ബിസി ആയി. ഞാനും…ഞങ്ങളുടെ സംസാരം ഫോണിൽ മാത്രമായി ഒതുങ്ങി.. ഇപ്പോൾ അവളെ കണ്ടിട്ട് ഒരു മാസമായി…ഇടക്ക് അമ്മയുടെ കൂടെ അവളുടെ വീട്ടിൽ പോകാൻ ഒരു പ്ലാൻ ഇട്ടിരുന്നേലും അത് നടന്നില്ല..
അങ്ങനെ ഒരു ദിവസം എന്റെ കൂട്ടുകാരന്റെ കാൾ വന്നു.. എന്റെ സർട്ടിഫിക്കറ്റ് എല്ലാം വങ്ങാൻ കോളേജിൽ ചെല്ലണം എന്ന്…ഈ മാസം അവസാനം ടിക്കറ്റ് ബുക്ക് ചെയ്തു..പോകുന്നതിനു മുന്നേ അവളെ ഒന്നും കാണാം എന്ന് വിചാരിച്ചു..
“ആമി.. ഞാൻ ഈ മാസം അവസാനത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തേക്കുന്നെ…”
💬 Comments
View all comments