Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]
ചോദിച്ചു..
അമ്മ : മോനെ കഴിഞ്ഞതൊക്കെ കഴിഞ്ഞു.. നിന്റെ ജീവിതം ഇനിയും മുൻപോട്ട് പോകണ്ടേ..
ഞാൻ : നിങ്ങളെ രണ്ടു പേരേം ഓർത്ത അത് ഇപ്പോളും മുൻപോട്ട് പോകുന്നെ.. പക്ഷെ അതു എങ്ങനെ വേണം എന്ന് ഞാൻ തീരുമാനിക്കും ഞാൻ മരിച്ചിട്ട് ഒന്നും ഇല്ലല്ലോ..
അമ്മയോട് പറഞ്ഞിട്ട് ഞാൻ റൂമിലേക്ക് ചെന്നു..അവൾ ഒരുങ്ങി ബെഡിൽ ചാരി ഇരിപ്പുണ്ട്..ഞാൻ അകത്തേക്ക് കയറി അവളെ വിളിച്ചു.
“തനിക് എന്നെ ഒന്ന് വിളിച്ചൂടാരുന്നോ.. “
“ചേട്ടൻ നല്ല ഉറക്കം ആരുന്നു... “
അവൾ ബെഡിൽ നിന്നും എണീറ്റ് പറഞ്ഞു..
“ ഞാൻ ഇപ്പോൾ വരാം... താൻ താഴേക്ക് പോയിക്കോ “
ഞാൻ ടവലും ആയി ബാത്രറോമിലേക്ക് കയറി പറഞ്ഞു. വേഗം കുളിച്ചു ഒരുങ്ങി താഴേക്ക് ചെന്നു..അവൾ ബാഗ് ഒകെ പാക്ക് ചെയ്ത് പോകാൻ റെഡി ആയി നിൽപുണ്ടാരുന്നു..എന്നെ കണ്ടപ്പോൾ വണ്ടിയുടെ അടുത്തേക്ക് നടന്നു
ഞാൻ അമ്മയുടെ അടുത്തേക്ക് നടന്നു..
“ അമ്മേ ദേഷ്യം വന്നപ്പോൾ പറഞ്ഞതാ ക്ഷെമിക്ക്.. “
അമ്മ : സാരമില്ല മോനെ... നിന്റെ നല്ലതിന് വേണ്ടിയാ അമ്മ പറയുന്നേ...
അമ്മ എന്റെ കവിളിൽ തലോടി എന്റെ മനസ്സ് അത് വല്ലാതെ കൊതിച്ചതുപോലെ തോന്നി.. ഞാൻ അതിൽ അലിഞ്ഞു നിന്നു..
“ പോയിട്ട് വാ മോനെ... “
“ശെരി അമ്മേ “
ഞാൻ അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.. വാതുക്കേല് അച്ചനും ഉണ്ടാരുന്നു..
“ സൂക്ഷിച്ചു പോയിട്ടുവാ.. “
ഞാൻ വണ്ടി എടുത്തു... അധികം ദൂരം ഇല്ല അവളുടെ വീട്ടിലേക്ക്.. പോകുന്ന വഴി കുന്നും മലയുമൊക്കെ ആണ്.. അതുകൊണ്ട് ആസ്വദിച്ചു ഞാൻ വണ്ടി ഓടിച്ചു... അവൾ ഇതൊക്കെ ആദ്യമായ് കാണുന്നഒരു കൊച്ചു കുട്ടിയെ പോലെ പുറത്തേക്ക് നോക്കി ഇരുന്നു...
വഴി അരുകിൽ ഐസ് ക്രീം വണ്ടികൾ കിടക്കുന്നെ കണ്ടു. ഞാൻ വണ്ടി ഒതുക്കി. നല്ലത് പോലെ കോട മഞ്ഞ് കയറിട്ടുണ്ട്.. ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി.. അവൾ അകത്തു തന്നെ ഇരുന്നു..
“ ഇറങ്ങി വാ... “
അവൾ ഡോർ തുറന്ന് ഇറങ്ങി.. ഞാൻ നടന്ന രണ്ട് ഐസ് ക്രീം വാങ്ങി..
💬 Comments
View all comments