Chapter Title : കല്യാണം 9 [കൊട്ടാരംവീടൻ]
തിരിച്ചു അവളുടെ അടുത്തേക് നടന്നു..
“ ദാ.. “
ഒരു ഐസ് ക്രീം അവളുടെ നേരെ നീട്ടി പറഞ്ഞു. അവൾ അത് വാങ്ങി.
“ചേട്ടാ.. “
“മ്മ്.. “
“ ചേട്ടൻ ഇന്ന് അമ്മയോട് ദേഷ്യപെടുന്നേ കേട്ടു.. അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല.. എന്റെ അവസ്ഥ മനസ്സിലാക്കി അമ്മ നിങ്ങളുടെ വീട്ടിലേക്ക് എന്നെ വിളിക്കുവാരുന്നു... ചേട്ടന്റെ കാര്യങ്ങൾ എല്ലാം എന്നോട് പറഞ്ഞിരുന്നു.. പക്ഷെ ചേട്ടൻ അന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സങ്കടം ആയി ..അമ്മ എന്നോട് പറഞ്ഞത് ചേട്ടന് അമൃത ചേച്ചിയും ആയി ഒരു അടുപ്പം ഉണ്ടാരുന്നു എന്ന് മാത്രം ആണ്.. അമ്മ പറഞ്ഞത് പോലെ ചെറിയ ഒരു ഇഷ്ട്ടം ആരുന്നില്ല എന്ന് എനിക്ക് മനസ്സിലായത് ചേട്ടൻ പറഞ്ഞപ്പോളാ.. “
“മ്മ്.. “
“ അന്ന് എന്റെ കൂട്ടുകാരി എന്നോട് പറഞ്ഞു.. ഒന്നും കാര്യം ആക്കണ്ട നിന്റെ പഠിത്തം.. ഭാവി മാത്രം നോക്കിയ മതിയാന്ന് ആണ്...എല്ലാം പയ്യെ ശെരിയാകും എന്നും ... പക്ഷെ ചേട്ടന്റെ കൂടെ ഓരോ നിമിഷവും ജീവിക്കുമ്പോൾ എനിക്ക് തോന്നുവാ അത് തെറ്റാരുന്നു എന്ന്.. ചേട്ടന്റെ സമാധാനവും.. ഉണ്ടാരുന്ന സന്തോഷം കൂടെ ഞാൻ കളഞ്ഞു എന്നും ...“
ഞാൻ അവളുടെ മുഖത്തു നോക്കാതെ ദൂരെ കൊക്കയിലേക്ക് നോക്കി നിന്നു...അവൾ തുടർന്നു
“ ചേട്ടൻ പറഞ്ഞത് പോലെ ചേട്ടൻ തിരിച്ചു പൊക്കോ... ഒരു ഭാര്യയുടെ അധികാരത്തിനോ അവകാശത്തിനോ ഒരിക്കലും ഞാൻ വരൂല..പക്ഷെ ഈ താലി ഒരിക്കലും എന്നോട് അഴിക്കാൻ പറയരുത്.. പിന്നെ എന്റെ അമ്മയും ഒരിക്കലും അറിയരുത്.. പാവം സന്തോഷത്തോടെ ജീവിച്ചോട്ടെ..“
അവൾ ഇടാറുന്ന സ്വരത്തോടെ വിങ്ങി പറഞ്ഞു.. നടന്ന വണ്ടിയിൽ കയറി... ഒന്നും തിരിച്ചു പറയാൻ ആവാതെ ഞാൻ ആ നിൽപ്പ് അവിടെ തുടർന്നു.. ഇനി എന്ത് പറയണം എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു..
പെട്ടന്ന് ഫോൺ ബെൽ അടിച്ചു.. എടുത്ത് നോക്കി അമ്മയാണ്.
“ഹലോ.. “
“ മോനെ എവിടെയെത്തി.. “
“ചൂരം കയറുന്നതേ ഒള്ളു അമ്മേ.... “
“ ശെരി... ചെന്നിട്ട് വിളിക്കണേ.. “
ഞാൻ ഫോൺ കട്ട് ചെയ്ത് വണ്ടിക്ക്
💬 Comments
View all comments