Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]
അനന്ദു അവന്റെ മുഖം അടച് വീണ്ടും അടിച്ചു, അവൻ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. ദേഷ്യം മാറുവോളം വീണ്ടും വീണ്ടും അനന്തു കിച്ചനെ തല്ലി, ഒരു പ്രതിമ കണക്ക് അതെല്ലാം വാങ്ങി, അവന്റെ വായിൽനിന്നും മൂക്കിൽ നിന്നും ചോര ഒഴുകി അത് മഴവെള്ളത്തിൽ ലയിച്ചു. അനന്തുവും തളർന്ന് ആ മണ്ണിലേക്ക് ഇരുന്നു.
" thuff, ആത്മാർത്ഥ സുഹൃത്ത് my ass. ചതിയൻ"
ഏറെ നേരത്തെ മൗനതിന് ശേഷം അനന്ദു പറഞ്ഞു. കിച്ചൻ മറുപടി ഒന്നും പറയാതെ തലതാഴ്ത്തി ഇരുന്നു.
" ഒരു ഫ്രണ്ട്നെ ക്കാൾ ഉപരി ഒരു കൂടപ്പിറപ്പിനെ പോലെ അല്ലേ ഞാൻ നിന്നെ കണ്ടേ?? ആ എന്നോട് ഈ ചതി ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി?? "
അനന്ദു രോഷം കൊണ്ട് വിറക്കുകയായിരുന്നു.
" അനന്ദു "കിച്ചൻ ദയനീയമായി വിളിച്ചു.
" അനന്തുവോ നിനക്ക് അറിയാവുന്ന അനന്തു ചത്തു അല്ല നീ കൊന്നു. ഇനി അങ്ങനെ വിളിച്ചു പോകരുത്, അനന്തകൃഷ്ണൻ അതാണ് എന്റെ പേര്.
സുഹൃത്തിന്റെ കല്യാണം കൂടാൻ വരുക, അവൻ കെട്ടാൻ ഇരുന്ന പെണ്ണിനെ പ്രേമിക്കുക, മനസ്സും ശരീരവും നിനക്ക് തരാൻ തയ്യാറായ ആ പെണ്ണിനെ അവന്റെ തലയിൽ തന്നെ കെട്ടിവെക്കാൻ ശ്രമിക്കുക ഫ്രണ്ട് ഓഫ് തെ ഇയർ.
ഒരു വാക്ക് ഒരു വാക്ക് എന്നോട് പറയാൻ പാടില്ലായിരുന്നോഡാ ചതിയാ, പരസ്പരം ഒന്നും മറച്ചു വെക്കാത്ത സുഹൃത്തുക്കൾ "
അനന്ദു തന്റെ ദേഷ്യവും സങ്കടവും എല്ലാം കൊണ്ട് വിറക്കുകയായിരുന്നു. അവന് എന്ത് മറുപടികൊടുക്കണം എന്ന് അറിയാതെ കിച്ചൻ ഉരുകി. അനന്തു അവിടെ നിന്ന് എഴുന്നേറ്റു
"
💬 Comments
View all comments