Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]
നിന്റെ ഇനി എന്റെ കണ്ണിന്റെ മുന്നിൽ കണ്ട് പോവരുത്, വന്നാൽ നിയന്ത്രണം വിട്ട് ഞാൻ എന്തേലും ചെയ്തു പോവും എവിടേക്ക് എങ്കിലും പൊക്കോ. "
അനന്ദു അത് പറഞ്ഞപ്പോ ഒഴുകി കൊണ്ട് ഇരുന്ന കണ്ണുനീരും ചോരയും തുടച്ചുകൊണ്ട് കിച്ചനും എഴുന്നേറ്റു, പതിയെ നടക്കാൻ തുടങ്ങി.
" നിൽക്ക് " അനന്തു പിന്നിൽ നിന്ന് വിളിച്ചു. ഇനി എന്താ എന്ന ഭാവത്തിൽ കിച്ചൻ അവനെ നോക്കി.
" നീ കാരണം കുറെ പേർ അവിടെ തളർന്ന് ഇരിക്കുന്നുണ്ട്, നിന്നെ സ്വന്തം മകനെ പോലെ സ്നേഹിച്ചവർ, എന്റെ അമ്മ, വല്യമ്മാമ, ഉണ്ണിമാമ, അമ്മായിമാർ, മുത്തശ്ശി പിന്നെ നിന്നെ പ്രാണനെ പോലെ കണ്ട് സ്നേഹിച്ച രണ്ടു പെണ്ണുങ്ങൾ അവർക്ക് പറയാൻ ഉള്ളത് കൂടി കേട്ടിട്ടു പോയാ മതി നീ "
കിച്ചന്റെ കുത്തിനു പിടിച്ചു വലിച്ചു കൊണ്ട് അനന്ദു പറഞ്ഞു. അവരെ എങ്ങനെ ഫേസ് ചെയ്യും എന്ന് ഓർത്ത് ഭയന്നു കൊണ്ട് കിച്ചൻ അവന്റെ പിന്നാലെ പോയി.
കിച്ചനേം അനന്തുവിനേം കണ്ടപ്പോഴേ അമ്പലത്തിൽ കൂടി നിന്നിരുന്നവർ ഓരോന്ന് പിറുപിറുക്കാൻ തുടങ്ങി. കിച്ചൻ തലതാഴ്ത്തി നടന്നു വന്നു.
" ദേ " എന്നും പറഞ്ഞു അനന്തു കിച്ചനെ വല്യമാമയുടേം ഉണ്ണിമാമയുടേം മുന്നിലേക്ക് തള്ളിയിട്ടു. അന്നേരം അമ്മയും അമ്മായിമാരും എല്ലാം അവിടേക്ക് വന്നു.
" നീയും താരയും ഇഷ്ട്ടത്തിൽ ആണോ?? "
അനന്ദുവിന്റെ തള്ളലിൽ വീണു പോയ കിച്ചനെ പിടിച്ചുയർത്തി കൊണ്ട് വല്യമ്മാമ ചോദിച്ചു. കിച്ചൻ ഒന്നും പറയാതെ തല കുനിച്നിന്നു
" നിന്നോട് ചോദിച്ചത് കേട്ടില്ലേ ഞങ്ങൾ കേട്ടത് ഒക്കെ സത്യം ആണോന്ന്??
💬 Comments
View all comments