0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow] [Climax]

Author : Arrow Read All Parts 512
" "Okay fine you win " അവൾ കുതറുന്നത് നിർത്തി. അടങ്ങി ഇരുന്നു. " ദെൻ ഗിവ് മി എ കിസ്സ് " കിച്ചൻ അത്‌ പറഞ്ഞിട്ട് ചുണ്ട് അവളുടെ നേരെ കൊണ്ട് ചെന്നു. അവളുടെ മുഖം നാണം കൊണ്ട് ചുവന്നു. അവൾ അവന്റെ മുഖം പിടിച്ചു ചരിച്ചിട്ട് കവിളിൽ ഉമ്മ വെച്ചു. പിന്നെ വയറ്റിൽ ഒരു പിച്ചും കൊടുത്തു. കിച്ചൻ കവിളും വയറും തടവി കൊണ്ട് അവൾക്ക് അഭിമുഖം ആയി ഇരുന്നു. " സൊ ഹൌഈസ്‌ യോർ ഡേ?? " അവളുടെ ചോദ്യത്തിന് മറുപടി ആയി കിച്ചൻ ഫെയർവെൽ പാർട്ടിക്കിടയിൽ നടന്നത് ഒക്കെ പറഞ്ഞു. അവർ ഓഡർ ചെയ്തത് കഴിച്ചിട്ട് അവർ ഇറങ്ങി. " നമുക്ക് ഒരു അല്പം നടന്നാലോ?? " കാറിൽ കയറാൻ നേരം ആണ് അവൾ ചോദിച്ചത്. അത്‌ നല്ലത് ആണ് എന്ന് അവനും തോന്നി. അവളുടെ കയ്യിൽ കൈ കൊരുത്തു പിടിച്ചു കൊണ്ട് അവർ നടന്നു. നടന്ന് അവർ Harlem Meer
തടാകത്തിന്റ കരയിൽ ഉള്ള ബഞ്ചിൽ ഇരുന്നു. ഡിസംബർ മാസം തുടങ്ങിയതെ ഉള്ളു എങ്കിലും തണുപ്പ് നല്ലത് പോലെ കടുത്തു തുടങ്ങി. അവൾ തണുപ്പ് കാരണം അവനിലേക്ക് ഒന്നൂടെ ചേർന്ന് ഇരുന്നു. കിച്ചൻ തന്റെ കൊട്ട് ഊരി അവൾക്ക് ഇട്ട് കൊടുത്തു. ഒരു ചിരിയോടെ ആ കൊട്ട് ഇട്ടിട്ട് അവൾ അവന്റെ തോളിൽ തല ചായ്ച്ചു. കിച്ചൻ ചുറ്റും ഒന്ന് കണ്ണ് ഓടിച്ചു. മുന്നിൽ ശാന്തമായി കിടക്കുന്ന harlem meer തടാകം, സ്ട്രീറ്റ് ലൈറ്റ്ന്റെ വെട്ടത്തിൽ വെട്ടി തിളങ്ങുന്നു. ഇളം ഓറഞ്ച് നിറത്തിൽ ഉള്ള ഇലകൾ ഉള്ള മരങ്ങൾ അവ, തന്റെ ഇലകൾ പൊഴിച്ച് തുടങ്ങിയിരിക്കുന്നു. ഒരു മാസം കൂടി കഴിഞ്ഞാൽ തടാകം ഐസ് പാളി കൊണ്ട് മൂടും മരങ്ങളും ചുറ്റുമുള്ള പ്രാദേശങ്ങളും മഞ്ഞു കൊണ്ട് വെളുക്കും. അത്‌ കാണാൻ വല്ലാത്ത ഒരു ചേല്ആണ്. " ഷീ ഈസ്‌ സൊ ബ്യൂട്ടിഫുൾ, റൈറ്റ്?? " കിച്ചൻ അത്‌ ചോദിച്ചപ്പോ അവൾ അവനെ ഒന്ന് നോക്കി " ആര്? " പെണ്ണിന് കുശുമ്പ് വന്നു, എന്ന് അവളുടെ നോട്ടവും ഭാവവും കണ്ടപ്പോൾ കിച്ചന് മനസ്സിലായി. " ന്യൂയോർക് " കിച്ചൻ അത്‌ പറഞ്ഞപ്പോൾ അവളിലും ഒരു ചിരി വിടർന്നു. " സത്യം " അവളും സമ്മതിച്ചു. " ഞാൻ ശെരിക്കും മിസ്സ്‌ ചെയ്യും "

💬 Comments

View all comments