0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1547
നല്ല ഫാൻ ബേസ് ഉണ്ട്, ആ ഫ്രയിമും പോപ്പുലാരിറ്റിയും ഒക്കെ അവന് ഇഷ്ട്ടവുമാണ്, അതുകൊണ്ട് തെന്നെ യാണ് സ്റ്റേറ്റ്ൽ തന്നെ അങ്ങ് കൂടിയത്. അവസാനമായി നാട്ടിൽ വന്നിട്ട് ഏകദേശം മൂന് കൊല്ലത്തോളം ആവുന്നു, മുന് മാസം മുമ്പ് ആയിരുന്നു അനന്തുവിന്റെ കാൾ വന്നത്, അനന്തുവിന്റെ കല്യാണം ഉറപ്പിച്ച കാര്യം അറിയിക്കാൻ. സൊ കിച്ചൻ, ചെയ്തോണ്ട് ഇരിക്കുന്ന സീരീസ് ന്റെ സ്റ്റോറി ബോർഡ് രണ്ടേ രണ്ടു മാസം കൊണ്ട് കംപ്ലീറ്റ് ചെയ്ത് തന്റെ ക്രൂവിനെ ഏൽപിച്ച്,  ആറു മാസത്തെ ലീവും പറഞ്ഞ് താൽകാലികമായി ന്യൂയോർക്ക് സിറ്റിയോട് വിട പറഞ്ഞു.
അനന്തു, അനന്തകൃണൻ കിച്ചന്റെ കോളേജ് മേറ്റ്, റൂം മേറ്റ് ഒക്കെ ആയിരുന്നു. കിച്ചുവും അനന്തുവും തമ്മിൽ വല്ലാത്ത ഒരു ബോണ്ടിങ് ആയിരുന്നു, എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു സുഹൃത്തിനപ്പുറം കിച്ചന് ഒരു ബ്രദർ ആണ് അനന്തു. അനന്തുവിന് മുമ്പും അനന്തുവിനു ശേഷവും കിച്ചന്റെ ജീവിതത്തിൽ അനന്തു വിനെ പോലെ കിച്ചനെ അടുത്ത് അറിയുന്ന മറ്റൊരു സുഹൃത്തും കടന്നു വന്നിട്ടില്ല. അവരുടെ ജീവിതത്തിൽ പരസ്പരം പങ്കു വെച്ചിട്ടില്ലാത്ത രഹസ്യങ്ങൾ ഒന്നുമില്ല. കാലങ്ങൾക്കും ഇപ്പുറം സമയം പോലും വെത്യസ്തമായ ദേശങ്ങളിൽ ആയിട്ട് കൂടി തങ്ങളുടെ സൗഹൃദം ഒരു പോറൽ പോലും ഏൽക്കാതെ കൊണ്ടുപോവാൻ അവർ ശ്രമിച്ചിരുന്നു.
കിച്ചന് രണ്ട് ഇരട്ട സഹോദരന്മാർ ആണ് ഹരിദാസും ശിവദാസും, ഏട്ടന്മാരോടും അച്ഛനോടും ഉള്ള കിച്ചന്റെ ബന്ധം അത്ര ഊഷമളമല്ല. അച്ഛൻ അമ്മയെ പ്രണയിച്ചു കെട്ടിയതാണ്, അച്ഛന് അമ്മയെ ഭയങ്കര ജീവൻ ആയിരുന്നു. കിച്ചന്റെ ജനനത്തോടെ അമ്മ പോയി, പ്രെഗ്നന്റ് ആയിരുന്ന സമയത്തെ ഡോക്ടർ പറഞ്ഞതാണ് എന്തോ കോംപ്ലിക്കേഷൻ ഉണ്ട്, അമ്മ അല്ലേൽ കുഞ്ഞ് ഒരാളെ യെ രക്ഷപെടുത്താൻ പറ്റൂ, അബോട്ട് ചെയ്യുന്നതാണ് നല്ലത് എന്ന്. തന്റെ കുഞ്ഞിനെ അറിഞ്ഞോണ്ട് ഇല്ലാതെ ആക്കാൻ പറ്റില്ല, പ്രസവിച്ചെ പറ്റൂ എന്ന് അമ്മക്കായിരുന്നു വാശി. അതിനു മുന്നിൽ അച്ഛൻ തോറ്റു. അങ്ങനെ മിറാക്കിൽ ഒന്നും സംഭവിക്കാതെ കിച്ചൻ ജനിച്ചു അമ്മ ഇഹലോക വാസം വിടിഞ്ഞു. അച്ഛൻ പിന്നീട് ലൈഫ് തകർന്ന മട്ടിൽ ആയിരുന്നു, ചെറിയ രീതിയിൽ മദ്യപാനം ഒക്കെ തുടങ്ങി. അച്ഛന് ഒരുതരം അകൽച്ച ആയിരുന്നു കിച്ചനോട്, ദേഷ്യം ഒന്നുമില്ല ഒരു തരം നിസ്സംഗത. അച്ഛൻ ഏട്ടന്മാരെ ഒക്കെ കൊഞ്ചിക്കുന്ന കാണുമ്പോൾ ദേഷ്യത്തോടെ ഒന്ന് പൊട്ടിത്തെറിക്കുക എങ്കിലും ചെയ്തിരുന്നെങ്കിൽ എന്ന് പോലും അവൻ ആഗ്രഹിച്ചിട്ടുണ്ട്, കിച്ചൻ കാരണം ആണ് അമ്മ പോയത്

💬 Comments

View all comments