Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
എന്ന് ബന്ധുക്കൾ പറഞ് അറിഞ്ഞ ഏട്ടന്മാർക്കും പിന്നെ വെറുപ്പ് ആയിരുന്നു, വെറുതെ കിച്ചനെ കുത്തി നോവിക്കുന്നത് ആയിരുന്നു അവരുടെ വിനോദം, മൗനാനുവാദം എന്നോണം അച്ഛൻ മൗനം ഭജിച്ചു. കൗമാരകാലം ആയപ്പോഴേക്കും താൻ ഒരു പാഴ് ജന്മം ആണെന്ന് അവനും സ്വയം വിശ്വസിച്ചു തുടങ്ങി. സൗന്ദര്യതിലും, അക്കാഡമിക്കിലും, സ്പോർട്സിലും എല്ലാം ഏട്ടന്മാരെക്കാൾ വരെ പിന്നിൽ ആണെന്ന ബോധ്യം ഈ വിശ്വാസത്തിന്റെ ആക്കം കൂട്ടി.
അനന്തു ആണ് കിച്ചന്റെ വരകൾക് ഒരു ജീവൻ ഉണ്ടെന്ന് പറഞ്ഞ് കൊടുത്തത്, കിച്ചൻ എഴുതിയ കഥകളുടെ ആദ്യ വായനക്കാരനും അവൻ ആയിരുന്നു, ആ സമയം കൊണ്ട് തന്നെ നല്ല പേരുള്ള ഡോക്ടർസ് ആയി ഉയർന്ന ഏട്ടന്മാരെക്കാൾ ഉയരത്തിൽ എത്തണം എന്ന് കിച്ചനെ പറഞ്ഞ് പഠിപ്പിച്ചത് അവന് ഒരു ലക്ഷ്യബോധം ഉണ്ടാക്കികൊടുത്തത് അനന്തു ആണ്, ഒരുതരത്തിൽ അനന്തു ഉണ്ടായിരുന്നത് കൊണ്ട് മാത്രമാണ് കിച്ചൻ ഇന്ന് ആരെങ്കിലും ഒക്കെ ആയിതീർന്നത്. ഇതൊക്കെ കൊണ്ട് തന്നെ ആണ് അവൻ വിളിച്ച ഉടനെ ലീവും എടുത്തു കിച്ചൻ നാട്ടിലേക്ക് വണ്ടി കയറിയത്.
" പക്ഷെ ഇന്ന് എന്താണ് ചെയ്യാൻ പോയത്, സത്യത്തിൽ എന്റെ അനന്തുവിനെ ചതിക്കാൻ പോകുവല്ലായിരുന്നോ ഞാൻ. ഒരു ആണിന് മറ്റൊരുവനോട് ചെയ്യാവുന്ന ഏറ്റവും വലിയ ചതി." ഇത്തരം ചിന്തകൾ കിച്ചനെ ഭ്രാന്ത് പിടിപ്പിച്ചു നെഞ്ചിൽ ഒരു വലിയ കല്ല് എടുത്തു വെച്ച പോലെ. ഇന്നലെ വരെ അവൻ അനുഭവിച്ചതിനേക്കാൾ വലിയ ഭാരം. ഒരു മാസം മുമ്പ് ഈ നാട്ടിൽ കാലു കുത്തിയ മുതൽ ഉള്ള ഓർമ്മകൾ കാടുപിടിച്ചു.
***
" ചേട്ടാ ഈ മേലേയ്ക്കൽ തറവാട് എവിടാ " ബോട്ട് ഇറങ്ങി അവിടെ കണ്ട ഒരു ചായക്കടക്കാരനോട് കിച്ചൻ ചോദിച്ചു.
Ah അനന്തുവിന്റെ നാടിനെ കുറിച്ച് പറഞ്ഞില്ല ല്ലേ, നാലു ഭാഗവും കായലാൽ ചുറ്റപ്പെട്ട ഒരു കൊച്ച് ദ്വീപ് ആണ് അവന്റെ നാട്. പാലം ഒന്നും വന്നിട്ടില്ല അതോണ്ട് തന്നെ വണ്ടികളുടെ അതി പ്രസരം ഇല്ല, സോ എയർ പൊല്യൂഷനെ ഇല്ലന്ന് പറയാം. നല്ല ഫ്രഷ് എയർ. ബോട്ട് ആണ് മെയിൻ ഗതാഗതം, ബസ് സർവീസ് ഇല്ല, എന്നാലും പട്ടിക്കാട് ഒന്നുമല്ല കേട്ടോ, ഹോസ്പിറ്റൽസ്, ബാങ്ക്, തുടങ്ങി അത്യാവശ്യം വേണ്ട എല്ലാ സ്ഥാപനങ്ങളും ഉണ്ട്, വയലുകളും, കുളവും, കൈതോടുകളും, കുന്നും കാവും അമ്പലവും പൂരവും ഒക്കെ ഉള്ള ഒരു ടിപ്പിക്കൽ ഗ്രാമം. കിച്ചന് അനന്തു പറഞ്ഞൂ കേട്ട അറിവ് മാത്രേ ഉണ്ടായിരുന്നുള്ളൂ,
💬 Comments
View all comments