Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
ആദ്യ മായി ആണ് അവൻ ഇവിടെ വരുന്നത്, ഒറ്റ നോട്ടത്തിൽ തന്നെ അനന്തു പറഞ്ഞതിലും മനോഹരം ആണ് ഈ ദേശം എന്ന് കിച്ചന് മനസ്സിലായി. ഇവിടെത്തെ കാറ്റിന് തന്നെ വല്ലാത്ത റിഫ്രഷ്മെന്റ്.
" ഈ റോഡെ അങ്ങ് പോകുമ്പോൾ രണ്ട് വളവ് വരും അത് കഴിഞ്ഞു ഒരു വയലും, ആ വയൽ വരമ്പിലൂടെ പോയാ മതി മേലേയ്ക്കൽ വീട് എത്തും."
ആ കടക്കാരൻ ആണ്
" oh, താങ്ക് യൂ സൊ മച്ച് ചേട്ടാ"
" ആട്ടെ കൊച്ചൻ ഏതാ, ഇവിടെ കണ്ടിട്ടില്ലല്ലോ "
" ഞാൻ അനന്തന്റെ ഫ്രണ്ട് ആണ് "
" ആഹാ, അനന്തൻ കുഞ്ഞിന്റെ കല്യാണം കൂട്ടാൻ വന്നതാവും അല്ലേ"
ആ ചോദ്യത്തിന് മറുപടി കിച്ചൻ ഒരു പുഞ്ചിരിയിൽ ഒതുക്കി.
" ആ കുഞ്ഞേ ദേ ആ പോണത്, അനന്തൻ കുഞ്ഞിന്റെ അനിയൻ ആ "
റോഡിൽ കൂടി പോയോണ്ടിരുന്ന ഒരു കൂട്ടം പിള്ളേരുടെ നേരെ വിരൽ ചൂണ്ടി ആണ് അയാൾ അത് പറഞ്ഞത്.
" വിച്ചൂട്ടാ നിന്നെ, ദേ ഇയാളെ കൂടി കൂട്ടിക്കോ. നിങ്ങളുടെ തറവാട്ടിലേക്ക് ആണ് " അയാൾ അത് വിളിച്ചു പറഞ്ഞപ്പോ ആണ് കൂട്ടത്തിൽ നിന്ന് ഒരു 15 വയസ് തോന്നിക്കുന്ന പയ്യൻ തിരിഞ്ഞു നോക്കി. പിന്നെ കൂടെ ഉള്ളവരോട് എന്തൊക്കയോ പറഞ്ഞിട്ട് കടയുടെ അരികിലേക്ക് വന്നു.
" അപ്പൊ വീണ്ടും താങ്ക്സ് കേട്ടോ "
" oh വരവ് വെച്ചു, " ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആണ് അയാൾ അത് പറഞ്ഞത്.
" അപ്പൊ വിച്ചു, നമുക്ക് പോയാലോ " അവൻ മറുപടി ആയിട്ട് തല ആട്ടി, പിന്നെ വഴി കാണിച്ച് മുന്നേ നടന്നു. ഊഹം ശരി ആണേൽ ഇത് വിഷ്ണു അനന്തുവിന്റെ ഇളയമ്മാവന്റെ രണ്ടാമത്തെ കുട്ടി. കിച്ചൻ മനസ്സിൽ കണക്ക് കൂട്ടി.
" വിഷ്ണു ഇപ്പൊ എത്രയിൽ ആണ്?? "
" ഞാൻ ഇപ്പൊ പത്തിൽ " അവൻ അത് പറഞ്ഞത് ചെറിയ അതിശയത്തോടെ ആണ്, എന്റെ പേര് എങ്ങനെ അറിയാം എന്ന ചോദ്യം ആയിരിക്കും അവന്റെ അതിശയതിന്റെ കാരണം.
" ഞാൻ കൃഷ്ണ ദാസ് നിന്റെ അനന്തെട്ടന്റെ ഫ്രണ്ട് ആണ് "
" അഹ്, കിച്ചേട്ടൻ, അനന്തേട്ടൻ പറയാറുണ്ട്. "
ഓരോന്ന് പറഞ്ഞ് കൊണ്ട് അവർ ആ വയലിന്റെ വരമ്പിലൂടെ നടന്നു. കാറ്റിൽ ഇളകി ആടുന്ന ഇളം പച്ച
💬 Comments
View all comments