0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1551
ആ "
റോഡിൽ കൂടി പോയോണ്ടിരുന്ന ഒരു കൂട്ടം പിള്ളേരുടെ നേരെ വിരൽ ചൂണ്ടി ആണ് അയാൾ അത് പറഞ്ഞത്.
" വിച്ചൂട്ടാ നിന്നെ, ദേ ഇയാളെ കൂടി കൂട്ടിക്കോ. നിങ്ങളുടെ തറവാട്ടിലേക്ക് ആണ് " അയാൾ അത് വിളിച്ചു പറഞ്ഞപ്പോ ആണ് കൂട്ടത്തിൽ നിന്ന് ഒരു 15 വയസ് തോന്നിക്കുന്ന പയ്യൻ തിരിഞ്ഞു നോക്കി. പിന്നെ കൂടെ ഉള്ളവരോട് എന്തൊക്കയോ പറഞ്ഞിട്ട് കടയുടെ അരികിലേക്ക് വന്നു.
" അപ്പൊ വീണ്ടും താങ്ക്സ് കേട്ടോ "
" oh വരവ് വെച്ചു, " ഒരു നിറഞ്ഞ പുഞ്ചിരിയോടെ ആണ് അയാൾ അത് പറഞ്ഞത്.
" അപ്പൊ വിച്ചു, നമുക്ക് പോയാലോ " അവൻ മറുപടി ആയിട്ട് തല ആട്ടി, പിന്നെ വഴി കാണിച്ച് മുന്നേ നടന്നു. ഊഹം ശരി ആണേൽ ഇത് വിഷ്ണു അനന്തുവിന്റെ ഇളയമ്മാവന്റെ രണ്ടാമത്തെ കുട്ടി. കിച്ചൻ മനസ്സിൽ കണക്ക് കൂട്ടി.
" വിഷ്ണു ഇപ്പൊ എത്രയിൽ ആണ്?? "
" ഞാൻ ഇപ്പൊ പത്തിൽ " അവൻ അത് പറഞ്ഞത് ചെറിയ അതിശയത്തോടെ ആണ്, എന്റെ പേര് എങ്ങനെ അറിയാം എന്ന ചോദ്യം ആയിരിക്കും അവന്റെ അതിശയതിന്റെ കാരണം.
" ഞാൻ കൃഷ്ണ ദാസ് നിന്റെ അനന്തെട്ടന്റെ ഫ്രണ്ട് ആണ് "
" അഹ്, കിച്ചേട്ടൻ, അനന്തേട്ടൻ പറയാറുണ്ട്. "
ഓരോന്ന് പറഞ്ഞ് കൊണ്ട് അവർ ആ വയലിന്റെ വരമ്പിലൂടെ നടന്നു. കാറ്റിൽ ഇളകി ആടുന്ന ഇളം പച്ച നിറമുള്ള വയലിന്റെ നടുവിലൂടെ അങ്ങനെ നടക്കാൻ ഒരു രസം ഒക്കെ ഉണ്ട്.
" കിച്ചേട്ടാ സൂക്ഷിച്ചു നടക്കണേ, വഴുക്കൽ ഉണ്ട് "
അവൻ ശരി എന്ന അർത്ഥത്തിൽ മൂളി.
" ഈ വയൽ ഒക്കെ നമ്മുടെ ആണോ വിച്ചു?? "
" ah കിച്ചേട്ടാ, വയലിലെ കാര്യങ്ങൾ ഒക്കെ അച്ഛനാ നോക്കുന്നെ "
" അപ്പച്ചിഅമ്മേ ദേ അനന്തേട്ടന്റെ ഫ്രണ്ട് വന്നിരിക്കുന്നു " വീട്ടിൽ എത്തിയതും വിച്ചു അകത്തേക്ക് നോക്കി വിളിച്ചു കൂവി. ശബ്ദം കേട്ട് സുഭദ്രാമ്മ  പുറത്തേക്ക് വന്നു, കിച്ചനെ ഒന്ന് സൂക്ഷിച്ചു

💬 Comments

View all comments