0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1552
നോക്കി, പിന്നെ ഓടി വന്ന് അവന്റെ കവിളിൽ തലോടി.
" കിച്ചൻ അല്ലേ, നീ ആൾ ആകെ മാറിയല്ലോ, തടിയൊക്കെ വെച്ച് സുന്ദരൻ ആയി " സുഭദ്രാമ്മ വാത്സല്യത്തോടെ പറഞ്ഞു. കിച്ചൻ അമ്മയെ കോളേജിൽ വന്ന് കണ്ടിട്ടുണ്ട്. അമ്മയും അനന്തുന്റെ അച്ഛനും പഠിച്ചതും അച്ഛൻ കുറച്ച് കാലം പഠിപ്പിച്ചതും ആ കോളജിൽ ആയിരുന്നു, അതോണ്ട് തന്നെ സുഭദ്രാമ്മ ഇടക്ക് കോളജിൽ വരാറുണ്ടായിരുന്നു.
" ഇതിപ്പോ കൊല്ലം കുറച്ച് ആയില്ലേ അമ്മേ, "
" നീ കയറി വാ "
" സുഭദ്രേ ആരാ അത് " അനന്തുന്റെ മുത്തശ്ശി ആണ്.
" നമ്മുടെ അനന്തന്റെ കൂട്ടുകാരൻ ആണ് അമ്മേ, കിച്ചൻ "
" ah, അന്തു ന്റെ കല്യാണം കൂടാൻ വന്നതാണ് അല്ലേ, അപ്പൊ ഇനി കല്യാണം അല്ലേ പോകൂ? " മുത്തശ്ശി.
" അത് അത്രേ ഉള്ളു, കൊല്ലങ്ങൾ കൂടിട്ട് വന്നതാ, ഇനി കല്യാണം ഒക്കെ കഴിഞ്ഞിട്ടെ ഇവനെ വിടൂ, അതിന് മുമ്പ് വർക്ക് ഉണ്ട് പോണം എന്നൊക്കെ പറഞ്ഞാ മുട്ടുകാൽ തല്ലി ഓടിക്കും " അമ്മ ഒരു കപട ദേഷ്യത്തിൽ പറഞ്ഞു.
" കല്യാണം ഒക്കെ കഴിഞ്ഞിട്ടെ ഞാൻ പോവു, ഒരു മാസം ഇവിടെ നിൽക്കാൻ ആണ് ഞാൻ നേരത്തെ ഇങ്ങ് പൊന്നെ" ഒരു ചിരിയോടെ കിച്ചൻ മറുപടി കൊടുത്തു.
" അല്ല അമ്മ അനന്തു എന്തിയെ?? "
" അവൻ പാചകത്തിന്റെ ആളുകളെ കാണാൻ പോയതാ വരാൻ വൈകും "
ഉത്തരം വന്നത് പുറകിൽ നിന്ന് ആണ്. കിച്ചൻ തിരിഞ്ഞു നോക്കി, അത്യാവശ്യം പൊക്കവും ഉറച്ച ശരീരവും ഉള്ള ഒരു മനുഷ്യൻ, അനന്തുവിന്റെ ചെറിയ കട്ട് ഒക്കെ ഉണ്ട്.
" ഉണ്ണിമാമ? " കിച്ചുവിൽ നിന്ന് താൻ പോലും അറിയാതെ, ഒരു ചോദ്യം പോലെ ആ പേര് പുറത്തെക്ക് വന്നു.
" ആഹാ കിച്ചന് എല്ലാരേം അറിയാല്ലോ.  ഞാൻ ഉണ്ണികൃഷ്ണൻ, അനന്തന്റെ ഇളയമ്മാവൻ " ഒരു പുഞ്ചിരിയോട് അദ്ദേഹം മറുപടി കൊടുത്തു.
" അനന്തനോട് താൻ വരുന്ന കാര്യം പറഞ്ഞില്ലായിരുന്നോ??"
" ഇല്ല ഉണ്ണിമാമേ,

💬 Comments

View all comments