0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1553
ഒരു സർപ്രൈസ് ആവട്ടെ എന്ന് വിചാരിച്ചു. "
" ചേച്ചി കിച്ചന് ചോറ് കൊടുക്ക്, ഞാൻ ഒന്ന് മേല്‌ കഴുകീട്ടു വരാം " ഉണ്ണിമാമ അമ്മയോട് പറഞ്ഞിട്ട് തൊടിയിലേക്ക് നടന്നു.
" അയ്യോ, ഞാൻ അത് വിട്ടു വാ കിച്ചാ "  സുഭദ്രമ്മ കിച്ചനെയും വിളിച്ചു അകത്തേക്ക് പോയി. അകത്ത് അത്യാവശ്യം ഐശ്വര്യമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു, കിച്ചനെ കണ്ട് ആരെന്ന ഭാവത്തിൽ അവർ സുഭദ്രമ്മയെ നോക്കി.
" ഭാനു ഇത് കിച്ചൻ, അനന്തന്റെ സുഹൃത്ത് ആണ്, അവൻ പറയാറില്ലേ?? " സുഭദ്രമ്മ  കിച്ചനെ അവർക്ക് പരിചയപ്പെടുത്തി.
" ഇത് ഭാനുമതി, ഉണ്ണീടെ ഭാര്യ ആണ്, അനന്തന്റെ അമ്മായി " സുഭദ്രമ്മ കിച്ചന്  ഭാനുമതിയെ പരിചയപ്പെടുത്തിയിട്ട് ഫുഡ്‌ എടുത്തു കൊടുത്തു.
ഇത് അനന്തുന്റെ അമ്മയുടെ തറവാട് ആണ്. അവന്റെ അമ്മയുടേം അച്ഛന്റെയും പ്രണയ വിവാഹം ആയിരുന്നു,  പ്രണയം എന്ന് പറഞ്ഞാൽ ഈ നാട് തന്നെ പിടിച്ചു കുലുക്കിയ പ്രണയം. ഈ നാട്ടിൽ രണ്ട് വലിയ തറവാടുകൾ ഉണ്ട്, അനന്തുന്റെ അച്ഛന്റെ തറവാടും അമ്മയുടെ തറവാടും, ഈ രണ്ടു തറവാടുകളെയും കേന്ദ്രീകരിച്ചു ഈ നാടും നാട്ടാരും രണ്ട് ചേരി ആണ്, അവയുടെ ഒത്ത നടുക്ക് ഒരു ക്ഷേത്രവും ആ ക്ഷേത്രതിന്റെ പേരും പറഞ്ഞ് ഈ രണ്ടു വീട്ടുകാരും ആണ്ടുകൾക്ക് മുമ്പേ മുതൽ ശത്രുതയിൽ ആണ്, അത് ഇന്നും തുടര്ന്നു ന്നു പോണു. അനന്തുവിന്റെ അച്ഛനും അമ്മയും ഈ ശത്രുത ഒന്നും നോക്കിയില്ല കണ്ണും അടച്ചങ്ങു പ്രണയിച്ചു, നാട്ടുകാരും വീട്ടുകാരും അറിഞ്ഞു വലിയ ഭൂകമ്പം ആയി, ആ സമയത്ത് ആണ് അച്ഛന് ഞങ്ങൾ പഠിച്ചിരുന്ന കോളജിൽ ലെച്ചറർ ആയി ജോലി കിട്ടിയതിൽ പിന്നെ ഒന്നും നോക്കിയില്ല അമ്മയെ വിളിച്ചിറക്കി നാട് വിട്ടു. രണ്ടു വീട്ടുകാരും അവരെ പടിയടച്ചു പിണ്ഡം വെച്ചു. അനന്തു ജനിച്ചപ്പോൾ പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ല എങ്കിലും അവർ ഹാപ്പി ആയിരുന്നു, But nothing lasts forever എന്ന് ആണെല്ലോ, അവരുടെ സന്തോഷത്തിനും അധികം ആയുസ് ഉണ്ടായിരുന്നില്ല അനന്തു വിന് അഞ്ചു വയസ് ഉള്ളപ്പോ ഒരു ആക്സിഡന്റ് അച്ഛൻ

💬 Comments

View all comments