Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
പോയി. അമ്മ എന്തു ചെയ്യും എന്ന് അറിയാതെ നിന്നപ്പോ അനന്തുന്റെ മുത്തശ്ശന്റെ എതിർപ്പിനെ മറികടന്നു വല്യമ്മാമ അവരെ തറവാട്ടിലേക്ക് കൊണ്ട് വന്നു. ഇപ്പൊ സ്വസ്ഥം സുഖം.
" എന്താ കിച്ചാ രുചി പിടിക്കുന്നില്ലേ?? "
അമ്മയുടെ ചോദ്യം ആണ് കിച്ചനെ ഓർമ്മ കളിൽ നിന്ന് ഉണർത്തിയത്. അവൻ വെറുതെ ചോറ് കുഴച്ചു കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അതാണ് അമ്മ അങ്ങനെ ചോദിച്ചത്.
" ഏയ് ശരിക്കും ഇഷ്ട്ടായി, നാട്ടിലെ രുചി ഒക്കെ നാവ് അറിഞ്ഞിട്ട് നാളു കുറച്ചയില്ലെ അതാ ഓരോന്ന് ആലോചിച് ഇരുന്നു പോയത് "
ഊണ് കഴിച്ചു കഴിഞ്ഞു വൈകുന്നേരം വരെ അമ്മയോടും മുത്തശ്ശിയോടും ഉണ്ണിമാമയോടും ഭാമഅമ്മയോടും ഒക്കെ ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഒരു അഥിതി എന്നതിലുപരി ഒരു കുടുംബാംഗം എന്ന പോലെ ആണ് അവർ കിച്ചനോട് പെരുമാറിയത്. ആ സമയം കൊണ്ട് തന്നെ അവർ അത്ര അടുത്തു.
" അമ്മേ, ഞാൻ ഒന്ന് നടന്നിട്ട് വരാം " ഇത്രയും പറഞ്ഞു എന്റെ ക്യാമറയും എടുത്തു കിച്ചൻ പുറത്തേക്ക് ഇറങ്ങി.
" കിച്ചാ സൂക്ഷിച്ചു പോണേ തൊടിയിൽ വല്ല പാമ്പോ പഴുതാരയോ ഒക്കെ കാണും, വിച്ചു എവിടെ നിരങ്ങാൻ പോയതാ ഇല്ലേൽ കൂടെ പറഞ്ഞ് വിടായിരുന്നു " അമ്മായി ആണ്.
" അത് സാരമില്ല അമ്മായി ഞാൻ സൂക്ഷിച്ചു പൊക്കോളാം " കിച്ചൻ പുറത്തേക്ക് നടന്നു.
ഫോട്ടോഗ്രാഫിയിൽ കിച്ചന് അത്ര താല്പര്യമൊന്നുമില്ല. അനിമേഷനും മറ്റും ചെയ്യുമ്പോൾ നെറ്റിൽ നിന്ന് റെഫെറൻസ് പിക് എടുത്തു ബാക്ക്ഗ്രൗണ്ട് ചെയ്യുന്നത് അവന് ഇഷ്ടം അല്ല , താൻ കണ്ടിട്ടുള്ള സ്ഥലങ്ങൾ വരകളിലേക്ക് പകർത്തുമ്പോഴെ അതിന് ഒരു ജീവൻ വരൂ എന്ന വിശ്വസിക്കുന്ന ആളാണ് കിച്ചൻ. അതുകൊണ്ട് തന്നെ മനസ്സിന് സ്ഥലങ്ങൾ പിന്നീട് വരയ്ക്കുമ്പോൾ റീകളക്റ്റ് ചെയ്യാൻ ഫോട്ടോ എടുത്തു വെക്കും. ഈ വയലും വരമ്പും എല്ലാം കണ്ടപ്പോഴേ നമ്മുടെ നാട് ബാക്ക്ഗ്രൗണ്ട് ആക്കി ഒരു വർക്ക് ചെയ്തു സായിപ്പുമാരെ ഞെട്ടിക്കണം എന്ന് അവൻ തീരുമാനിച്ചതാണ്. വയൽ വരമ്പത്തു നിന്ന് അങ്ങനെ പച്ച വയലും സന്ധ്യ ചുവപ്പ് കോറിയ ആകാശവും
💬 Comments
View all comments