0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1556
ഇത് എവിടുന്ന് പൊട്ടി മുളച്ചതാടോ പൊട്ടക്കണ്ണാ "  അവളും ചൂടായി, ആനേരം ആ മാൻപേട  കണ്ണുകൾ ദേഷ്യം കൊണ്ട് വിറക്കുവാണ് അത് കണ്ടപ്പോൾ കിച്ചന് ഒരു രസം ഒക്കെ തോന്നി. പെണ്ണിന്റ ഭംഗി കൂടിയത് പോലെ.
" ആഹാ കണ്ണും മൂക്കും ഒന്നുമില്ലാതെ വന്ന് എന്നെ ഇടിച്ചിട്ടതും പോരാ എന്നിട്ട് എന്നെ പൊട്ടാ കണ്ണാ ന്ന് കൂടി വിളിക്കുന്നോ " അവളെ ചൂടാക്കാൻ കിച്ചൻ വീണ്ടും ഒച്ചയിട്ടു.
" അറിയാതെ മുട്ടിയതാ, വയലിൽ കുനിഞ്ഞു നിന്ന തന്നെ ഞാൻ കണ്ടില്ല " അവൾ ഒന്ന് മയപ്പെട്ടു.
" അറിയാതെ ഒന്നുമല്ല നീ മനഃപൂർവം ചെയ്തതാ "
"അല്ല, " അവൾ ചിണുങ്ങി.
" എന്ത് അല്ല, നിന്റെ വീട് എവിടണ്??  എന്റെ ഡ്രെസ്സും ക്യാമറയും നശിപ്പിച്ചതിന് എന്തേലും പരിഹാരം ഉണ്ടാക്കണം " ഞാൻ പിന്നേം വെച്ചലക്കി.
പെണ്ണിന്റ മോന്ത ഒരു കിന്റൽ കയറ്റി. അവൾ ആ പൂച്ചയെ വാരി എടുത്തിട്ട് തിരിഞ്ഞു നടന്നു.
" എടി പെണ്ണെ നിന്റെ പേര് എന്താഡി " കിച്ചൻ വിളിച്ചു ചോദിച്ചു
തിരിഞ് അവനെ ഒന്ന് നോക്കി പേടിപ്പിച്ചിട്ട് അവൾ ഓടി അകന്നു. പോട്ടെ സമയം ഉണ്ടല്ലോ നിന്നെ ഞാൻ എടുത്തോളാം എന്ന് മനസിൽ പറഞ്ഞിട്ട് കിച്ചൻ ക്യാമറയുമെടുത്ത് വീട്ടിലേക്ക് നടന്നു.
" അയ്യേ, അമ്മേ കിച്ചേട്ടന്റെ കോലം കണ്ടോ " കിച്ചന്റെ വരവ് കണ്ടതും വിച്ചു ചിരിച്ചു കൊണ്ട് അമ്മായിയെഒക്കെ വിളിക്കുവാണ്.
" എന്റെ കിച്ചാ ഇതെന്ത് കോലം ആടാ, സൂക്ഷിച്ചു പോണം എന്ന് ഞാൻ പറഞ്ഞതല്ലേ?? "  അമ്മായി.
" വരമ്പിൽ ചെളി അല്ലായിരുന്നോ കാൽ ഒന്ന് വഴുക്കി " കിച്ചൻ വളിച്ച ഒരു ചിരിയോടെ മറുപടി കൊടുത്തു.
" എന്നിട്ട് വല്ലതും പറ്റിയോ കുട്ടിയേ " മുത്തശ്ശി ആണ്.
" ഏയ് കുഴപ്പം ഒന്നുമില്ല മുത്തശ്ശി. എനിക്ക് ഒന്ന് കുളിക്കണം "
" അപ്പുറത്ത് ഒരു കുളം ഉണ്ട്, നീന്തൽ ആറിയാവോ, ഇനി ചൂട് വെള്ളം വേണേൽ കുളുമുറിയിലേക്ക് വെക്കാം "
" വേണ്ട അമ്മായി ഞാൻ കുളത്തിൽ

💬 Comments

View all comments