Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
കുളിച്ചോളാം " എന്നും പറഞ്ഞ് അമ്മായി കാണിച്ച സൈഡിലേക്ക് കിച്ചൻ നടന്നു. കുളപ്പുര ഒക്കെ ആയിട്ട് നല്ല വലിയ ഒരു കുളം, ഇളം പച്ച നിറമുള്ള വെള്ളം അവൻ പതിയെ വെള്ളത്തിൽ ഇറങ്ങി. ഒന്ന് മുങ്ങി നിവർന്നപ്പോഴെ എന്താ ഒരു സുഖം, സിമ്മിങ് പൂൾ ന് ഒന്നും ഈ നിർവൃതി തരാൻ പറ്റില്ല. എത്ര നേരം ആ കുളത്തിൽ അങ്ങനെ അർമ്മാദിച്ചു എന്ന് അവന് ഓർമ്മയില്ല. കണ്ണ് ഒക്കെ നല്ല രീതിയിൽ ചുവന്നു എന്ന് തോന്നുന്നു ഒരു തരം മൂടൽ. കേറാം നേരം ആണ് തോർത്ത് എടുത്തില്ലന്ന് അവൻ ഓർത്തത്, കുളം എന്ന് കേട്ടപ്പോൾ നേരെ ഇങ്ങ് വെച്ച് പിടിച്ചു. ഇനി എന്ത് ചെയ്യും.
" കിച്ചേട്ടാ ഇതാ തോർത്ത് അപ്പച്ചി തന്നതാ, ഉടുക്കാൻ ഉള്ള മുണ്ടും ഇവിടെ വെച്ചിട്ടുണ്ടെ" വിച്ചു ആണ്. അവൻ തോർത്തും മുണ്ടും ആ പടവിൽ വെച്ചിട്ട് ഓടി.
" താങ്ക്സ് " കിച്ചൻ പറഞ്ഞത് വിച്ചു കേട്ടോ ആവോ.
ഈശ്വരാ ഇനി ഇപ്പൊ ഈ മുണ്ട് എങ്ങനെആ ഉടുക്കുന്നെ. കിച്ചൻ ആ മുണ്ട് എടുത്തു തിരിച്ചും മറിച്ചും നോക്കി പിന്നെ ഒരുവിധം വാരി ചുറ്റി ഇട്ടിരുന്ന ബനിയനും ഷോർട്ട്സും തിരുമി പിഴിഞ്ഞ് വീട്ടിലേക്ക് നടന്നു.
" ആഹാ, ന്യൂ ജൻ ഇങ്ങനെ ആണോ മുണ്ട് ഉടുക്കുന്നെ?? " ഉണ്ണിമാമ.
" എന്റെ ഉണ്ണിമാമേ ഞാൻ ആകെ ഞങ്ങളുടെ ആർട്ട്‌സ് ഡേ ക്ക് മാത്രേ മുണ്ട് ഉടുത്തിട്ടുള്ളു അന്ന് ഉടുപ്പിച്ചു തന്നത് അനന്തു ആണ് " കിച്ചൻ നിസ്സഹായൻ ആയി പറഞ്ഞു.
ഉണ്ണിമാമ എന്റെ അടുത്ത് വന്ന് ആ മുണ്ട് നേരെ ഉടിപ്പിച്ചുതന്നു
"Ah ഇപ്പൊ മിടുക്കൻ ആയി " എന്ന് പറഞ്ഞ് അവന്റെ കവിളിൽ ഒന്ന് തട്ടി. ഒരു അച്ഛന്റെ കരുതൽ കിച്ചന് അന്നേരം ഫീൽ ചെയ്തു.
" ഉണ്ണിമാമ ഇതെങ്ങോട്ടാ ഈ സമയത്ത് " അത് ചോദിച്ചപ്പോൾ ഉണ്ണിമാമ ഒന്ന് പരുങ്ങി.
" അതേ നമ്മുടെ പറമ്പിൽ ചെത്തു തെങ്ങ് ഉണ്ട്, കുമാരൻ ഇപ്പൊ കള്ള് ചെത്തിയിട്ട് ഇറങ്ങും " ഒരു
💬 Comments
View all comments