Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
മുന്നിലായി ശുഭ്ര വസ്ത്രം ധരിച്ച ഒരു തരുണി നിൽക്കുന്നു. തറവാടിന്റെ ഈ ഭാഗത്ത് ലൈറ്റ് വർക്ക് ഒന്നും ഇല്ലേലും അരണ്ട വെളിച്ചം ഉണ്ടായിരുന്നു, പക്ഷെ ആളെ വ്യക്തമായില്ല. ഒരു നൂറ്റാണ്ടോളം പഴക്കം ഉള്ള തറവാട് ആണേ, ഈ രാത്രി, ആരും വരാറില്ലാത്ത ഈ നിലയിൽ ഒരു പെണ്ണ് നിൽക്കുന്നു, അതും ഒരു വെള്ള ഗൗൺ ഒക്കെ ധരിച്ച്. പേടിച്ചിട്ട് ശ്വാസം പോലും വിടാൻ പറ്റുന്നില്ല, വല്ല യക്ഷിയും ആകുവോ??
പെട്ടന്ന് അവൾ തിരിഞ്ഞു, താരയാണ്. അപ്പോഴാണ് അവന്റെ ശ്വാസം നേരെ വീണത്, പക്ഷെ അവളെ കണ്ടതും അവന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടി. അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. താരയും അവനെ കണ്ട് ആദ്യം ഒന്ന് അമ്പരന്നു, പിന്നെ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു എന്നാ പെട്ടന്ന് തന്നെ ആ പുഞ്ചിരി, ഗൗരവവും പുച്ഛവും ദേഷ്യവും ഒക്കെ കലർന്ന മറ്റൊരു ഭാവത്തിലേക്ക് മാറി. അതാണ് അവൾ കിച്ചനെ കാണുമ്പോൾ ഒക്കെ ഇടാറുള്ളത്. അവൾക് കിച്ചനോട് എന്തോ ദേഷ്യം ഉണ്ട്, പക്ഷെ എന്താണ് കാര്യം എന്ന് അവന് അറിയില്ല. അവൾ ഒട്ടു പറഞ്ഞിട്ടും ഇല്ല.
അവൾ ആ കൈവരിയിൽ പിടിച്ചു ദൂരെക്ക് നോക്കി നിൽക്കുവാണ്, അവൾ മുടി മുഴുവൻ വാരി കെട്ടിയിട്ടുണ്ട്, എങ്കിലും ഒന്ന് രണ്ടു മുടി അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്നുണ്ട്, അവ കാറ്റിൽ അങ്ങനെ അവളുടെ മുഖത്ത് ഒക്കെ പാറി നടക്കുന്നു. അത് കാണാൻ തന്നെ നല്ല ചേല് ആണ്. മുഖത്തു മേക്കപ്പ് ഒന്നുമില്ല എകിലും വല്ലാത്ത ഒരു തിളക്കം ഉണ്ട് ഇന്നലെ ചെയ്ത ഫേഷ്യലിന്റെ ആവും. നല്ല കറുത്ത കണ്ണുകൾ ആണ് അവൾക്ക് ആ കണ്ണുകൾ തന്നെ യാണ് അവളുടെ ഹൈലൈറ്റ്. അവളുടെ അടുത്ത് ഇങ്ങനെ നിൽക്കുമ്പോ കിച്ചന്റെ നെഞ്ചിടിപ്പിന്റെ താളം മുറുകുന്നത് അവൻ അറിഞ്ഞു, അവളോട് ചിലത് പറയണം എന്നുണ്ട് പക്ഷെ എവിടെ ന്നാ തുടങ്ങുവാ, ഒരു വിറവൽ.
" അല്ല കല്യാണപെണ്ണ്, ഈ സമയത്ത് ഇവിടെ എന്ത് ചെയ്യുവാ?? ഒറങ്ങുന്നില്ലേ?? " കിച്ചൻ ഒന്ന് തുടങ്ങി വെച്ചു.
" ഉറക്കം വരുന്നില്ല "
കിച്ചന്റെ ചോദ്യത്തിന് അവനെ നോക്കാതെ വിദൂരതയിലേക്ക് നോക്കി അവൾ ഉത്തരം പറഞ്ഞു.
" ഈ കാറ്റിന് ഒരു തണുപ്പ് ഉണ്ടല്ലേ താര, ഒരു മഴക്ക് ഉള്ള കോൾ ഉണ്ടെന്ന് തോന്നുന്നു. "
" mm " അവൾ ഒന്ന് നോക്കുക
💬 Comments
View all comments