0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1523
പോലും ചെയ്യാതെ ഒന്ന് മൂളി.
" താര.. "
കിച്ചൻ വിളിച്ചു.
അവൾ അവനെ ഒന്ന് നോക്കി എന്നല്ലാതെ പ്രതികരിച്ചില്ല.
" താര എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്, പറയണ്ട എന്ന് ഞാൻ പലയാവർത്തി വിചാരിച്ചതാണ്. പക്ഷെ താൻ ഇത് അറിയണം എന്നായിരിക്കും വിധി. അല്ലേൽ നമ്മൾ ഈ സമയത്ത് ഇവിടെ വെച്ച് കാണേണ്ടി വരില്ലല്ലോ "
കിച്ചൻ ചുറ്റി വളയുന്നത് കണ്ട് എന്താണ് കാര്യം എന്ന ഭാവത്തിൽ അവൾ അവനെ നോക്കി.
" I love you, താര. എനിക്ക് അറിയാം, നിനക്ക് എന്നോട് എന്തോ ദേഷ്യം ആണ്, നമ്മൾ  തമ്മിൽ പരിചയപ്പെട്ടിട്ട് ഒരു മാസം പോലും ആവുന്നില്ല, അതിനെല്ലാം ഉപരി നാളെ നിന്റെ വിവാഹം ആണ്. എനിക്ക് ഇത് നിന്നോട് പറയണം എന്ന് തോന്നി. അന്ന് ആ വയലിറമ്പിൽ വെച്ച് ആദ്യമായി കണ്ടപ്പോ തൊട്ട് നിന്നോട് എനിക്ക് വല്ലാത്ത ഒരു ഇഷ്ടം ആണ് പെണ്ണെ, നീ എന്റെ ആണെന്ന് ഒരു തോന്നൽ. ഓരോ തവണ നീ എന്നിക്ക് എതിരെ മുഖം തിരിക്കുമ്പോഴും നിന്റെ മുന്നിൽ കൂടുതൽ വരാൻ നിന്നോട് അടുക്കാൻ എന്നോട് ആരോ പറയുന്ന പോലെ. ഞാൻ ഉറങ്ങിട്ട് എത്ര നാൾ ആയെന്ന് അറിയോ, ഒരോ തവണ കണ്ണ് അടക്കുമ്പോഴും നിന്റെ മുഖം ആണ് നീ എന്റെ ആണെന്ന തോന്നൽ ആണ്, അത് എങ്ങനെയാ നിന്നെ പറഞ്ഞ് മനസിലാക്കുക എന്ന് എനിക്ക് അറിയില്ല.
I love you താര I love you "
അവളോട്‌ ഇത്രയും പറഞ്ഞപ്പോഴേ മനസ്സ് കുളിർത്തു, ഒരു വലിയ ഭാരം ഇറക്കി വെച്ചത് പോലെ. ശ്വാസം നേരെ വിട്ടിട്ട് അവളെ ഒന്ന് നോക്കി. അവൾ ഒന്നും പറയാതെ ഞെട്ടി നിൽക്കുവാണ്. പെട്ടന്ന് അവളുടെ മുഖഭാവം മാറി ദേഷ്യം കൊണ്ട് ആണെന്ന് തോന്നുന്നു അവളുടെ മുഖം ഒക്കെ വിറക്കുന്നു, കണ്ണ് ഒക്കെ ചെറുതായി തുളുമ്പിയിട്ടുണ്ട്.
'പഡെ' അവൾ കൈ വീശി. കിച്ചന്റെ കവിൾ പൊകഞ്ഞു, അവൻ അത് പ്രതീക്ഷിച്ചത് ആയോണ്ട് ഞെട്ടൽ ഒന്നും തോന്നിയില്ല. താര നിന്ന് വിറക്കുവാണ്.
" താരേ " സമാധാനിപ്പിക്കാൻ എന്നോണം അവൻ അവളെ വിളിച്ചു. പെട്ടന്ന് അലറി കരഞ്ഞു കൊണ്ട് അവൾ കിച്ചന്റെ നെഞ്ചിലേക്ക് ചാഞ്ഞു. അത് അവന് അപ്രതീക്ഷിതമായിരുന്നു. എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാത്ത അവസ്ഥ.
" കിച്ചാ, എന്തിനാ എന്നോട് ഇതൊക്കെ പറഞ്ഞെ??  "

💬 Comments

View all comments