0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.4K
പോയി. അമ്മ എന്തു ചെയ്യും എന്ന് അറിയാതെ നിന്നപ്പോ അനന്തുന്റെ മുത്തശ്ശന്റെ എതിർപ്പിനെ മറികടന്നു വല്യമ്മാമ അവരെ തറവാട്ടിലേക്ക് കൊണ്ട് വന്നു.  ഇപ്പൊ സ്വസ്ഥം സുഖം.
" എന്താ കിച്ചാ രുചി പിടിക്കുന്നില്ലേ?? "
അമ്മയുടെ ചോദ്യം ആണ് കിച്ചനെ ഓർമ്മ കളിൽ നിന്ന് ഉണർത്തിയത്. അവൻ വെറുതെ ചോറ് കുഴച്ചു കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി. അതാണ് അമ്മ അങ്ങനെ ചോദിച്ചത്.
" ഏയ് ശരിക്കും ഇഷ്ട്ടായി, നാട്ടിലെ രുചി ഒക്കെ നാവ് അറിഞ്ഞിട്ട് നാളു കുറച്ചയില്ലെ അതാ ഓരോന്ന് ആലോചിച് ഇരുന്നു പോയത് "
ഊണ് കഴിച്ചു കഴിഞ്ഞു വൈകുന്നേരം വരെ അമ്മയോടും മുത്തശ്ശിയോടും ഉണ്ണിമാമയോടും ഭാമഅമ്മയോടും ഒക്കെ ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു. ഒരു അഥിതി എന്നതിലുപരി ഒരു കുടുംബാംഗം എന്ന പോലെ ആണ് അവർ കിച്ചനോട് പെരുമാറിയത്. ആ സമയം കൊണ്ട് തന്നെ  അവർ അത്ര അടുത്തു.
" അമ്മേ, ഞാൻ ഒന്ന് നടന്നിട്ട് വരാം " ഇത്രയും പറഞ്ഞു എന്റെ ക്യാമറയും എടുത്തു കിച്ചൻ പുറത്തേക്ക് ഇറങ്ങി.
" കിച്ചാ സൂക്ഷിച്ചു പോണേ തൊടിയിൽ വല്ല പാമ്പോ പഴുതാരയോ ഒക്കെ കാണും, വിച്ചു എവിടെ നിരങ്ങാൻ പോയതാ ഇല്ലേൽ കൂടെ പറഞ്ഞ് വിടായിരുന്നു " അമ്മായി ആണ്.
" അത് സാരമില്ല അമ്മായി ഞാൻ സൂക്ഷിച്ചു പൊക്കോളാം "  കിച്ചൻ പുറത്തേക്ക് നടന്നു.
ഫോട്ടോഗ്രാഫിയിൽ കിച്ചന് അത്ര താല്പര്യമൊന്നുമില്ല. അനിമേഷനും മറ്റും ചെയ്യുമ്പോൾ നെറ്റിൽ നിന്ന് റെഫെറൻസ് പിക് എടുത്തു ബാക്ക്ഗ്രൗണ്ട് ചെയ്യുന്നത് അവന് ഇഷ്ടം അല്ല , താൻ

💬 Comments

View all comments