0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.4K
കണ്ടിട്ടുള്ള സ്ഥലങ്ങൾ വരകളിലേക്ക് പകർത്തുമ്പോഴെ അതിന് ഒരു ജീവൻ വരൂ എന്ന വിശ്വസിക്കുന്ന ആളാണ് കിച്ചൻ. അതുകൊണ്ട് തന്നെ മനസ്സിന് സ്ഥലങ്ങൾ പിന്നീട് വരയ്ക്കുമ്പോൾ റീകളക്റ്റ് ചെയ്യാൻ ഫോട്ടോ എടുത്തു വെക്കും. ഈ വയലും വരമ്പും എല്ലാം കണ്ടപ്പോഴേ നമ്മുടെ നാട് ബാക്ക്ഗ്രൗണ്ട് ആക്കി ഒരു വർക്ക്‌ ചെയ്തു സായിപ്പുമാരെ ഞെട്ടിക്കണം എന്ന് അവൻ തീരുമാനിച്ചതാണ്. വയൽ വരമ്പത്തു നിന്ന് അങ്ങനെ പച്ച വയലും സന്ധ്യ ചുവപ്പ് കോറിയ ആകാശവും പറന്നു പോവുന്ന കിളികളെയും ഒക്കെ കാമറയിൽ പകർത്തുമ്പോഴാണ് കിച്ചൻ ഒരു മണി കിലുക്കം കേട്ടത്. നോക്കുമ്പോൾ കഴുത്തിൽ ഒരു മണി ഒക്കെ ആയി മഞ്ഞു പോലെ വെളുത്ത ഒരു പൂച്ച കുഞ്ഞ് ഇരിക്കുന്നു. കിച്ചൻ വരമ്പത്തു കുനിഞ്ഞിരുന്നു ക്യാമറ അവനു നേരെ ഫോക്കസ് ചെയ്തു.
പെട്ടന്നാണ് കുഞ്ഞാ എന്നും വിളിച്ചോണ്ട് ആരോ ഓടി വരുന്ന പോലെ കിച്ചന് തോന്നിയത്, എന്താണ് എന്നറിയാൻ കിച്ചൻ എഴുന്നേറ്റതും എന്തോ വന്ന് അവനെ ഇടിച്ചതും ഒരുമിച്ചായിരുന്നു.  കിച്ചൻ ഉരുണ്ടു മറിഞ്ഞു നേരെ വയലിലെ ചെള്ളയിൽ. നെഞ്ചിൽ എന്തോ ഭാരം തോന്നി അവൻ കണ്ണ് തുറന്നപ്പോൾ കണ്ടത് കണ്മഷി എഴുതിയ നല്ല കറുത്ത രണ്ടു കണ്ണുകൾ ആണ്. താൻ കണ്ടതിൽ വെച്ച് ഏറ്റവും ഭംഗി ഉള്ള കണ്ണുകൾ. നെറ്റിൽ ഒരു ചന്ദന കുറി, നല്ല നീണ്ടു വളഞ്ഞ മൂക്ക്, ചായം പൂശാതെ തന്നെ നല്ല പഴുത്തു തുടുത്ത തക്കാളി പോലെ ചുവന്ന ചുണ്ട്. കിച്ചൻ അതുവരെ കണ്ടു ശീലിച്ച  ചുവപ്പും റോസും ഓറഞ്ചും ഒക്കെ ലിപ്സ്റ്റിക് ഇട്ടു നിറം വെപ്പിച്ച ചുണ്ടുകളേക്കാൾ

💬 Comments

View all comments