Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
കൂടി നേരെ ഹൃദയത്തിലേക്ക് തറഞ്ഞു കയറിയപോലെ. ആളെ കാണാൻ കിച്ചന്റെ മനസ്സ് വെമ്പൽ കൊണ്ടു. തനിക്ക് എന്താണ് പറ്റിയെ ഇന്നലെ തൊട്ട് ഒരുമാതിരി കോഴിയെ പോലെ ആയി മാറി ഇരിക്കുന്നു. കൺട്രോൾ കിച്ചൻ കൺട്രോൾ. അവൻ അവനെ തന്നെ ശാസിച്ചു.
വാതിൽ മെല്ലെ തുറന്നു ആകാംഷയോടെ കിച്ചൻ കണ്ണ് കൂർപ്പിച്ചു. ബട്ട് കടന്നു വന്നത് അനന്തു ആണ്.
" ആഹാ നീ ഉണർന്നോ, ഗുഡ് മോർണിംഗ് "
" അ, മോർണിംഗ് " കിച്ചന്റെ എല്ലാ നിരാശയും ആ വാക്കുകളിൽ വ്യക്തം ആയിരുന്നു. എന്നാൽ അവന്റെ പിന്നാലെ ഒരു പെണ്ണും റൂമിലേക്ക് കയറി. കിച്ചന്റെയും അവളുടെയും കണ്ണുകൾ പരസ്പരം ഉടക്കി, ആ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു മുഖം ഒക്കെ ഒന്ന് തുടുത്തു പിന്നെ പെട്ടന്ന് മുഖം കടന്നൽ കുത്തിയ പോലെ വീർത്തു. അവൾ തന്നെ ഇന്നലെ കിച്ചനെ വയലിൽ തള്ളി ഇട്ടവൾ. കിച്ചന്റെ ഹൃദയത്തിൽ ആദ്യ പ്രണയത്തിന്റെ തീ ആളി കത്തി. ഇന്ന് അനന്തുവിനേം കൂട്ടി ഈ നാട് മുഴുവൻ തപ്പിയിട്ട് ആണേലും കണ്ടുപിടക്കണം എന്ന തീരുമാനത്തിൽ ആയിരുന്നു അവൻ. ദേ ഇപ്പൊ തേടിയ വള്ളി കാലിൽ ചുറ്റി എന്ന അവസ്ഥയിൽ ആയി, അവൾ അനന്തു വിന്റെ കൂടെ തന്റെ കണ്മുന്നിൽ. അല്ല ഇവൾ എന്താ ഇവിടെ?? ഇനി ഇത് ആവുമോ താര ആ ചോദ്യം കിച്ചനിൽ ഒരു വാലിയ പെരുമ്പറ മുഴക്കി.
" ഇതാണ് എന്റെ ചങ്ക് ബ്രോ കിച്ചൻ എന്ന കൃഷ്ണ ദാസ് " അനന്തു കിച്ചനെ അവൾക്ക് പരിചയപ്പെടുത്തി, ഈശ്വരാ ഇത് താര ആവരുതേ... ആതിര ആവണേ.... ആ ഒരു നിമിഷം കൊണ്ട് കിച്ചൻ അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു. പക്ഷെ...
" കിച്ചാ ഇതാണ് എന്റെ മുറപ്പെണ്ണ് താര " അവന്റെ ആ വാക്കുകൾ കിച്ചന്റെ എല്ലാ പ്രതീക്ഷ കളും കാറ്റിൽ പരത്തി കൊണ്ടാണ് വന്നത്. ഇത്തിരി മുൻപ് കത്തിജ്വലിച്ചു നിന്നിരുന്ന അവന്റെ പ്രണയതീയിൽ ആരോ വെള്ളം കോരി ഒഴിച പോലെ ആയി.
" ഡാ ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ലായിരുന്നു.
💬 Comments
View all comments