Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
ആണ്, നിനക്ക് ഇതിനല്ലേ അവാർഡ് കിട്ടിയേ "
കിച്ചൻ അതേ എന്ന ഭാവത്തിൽ തല ആട്ടി. താരയുടേം ആതിരയുടേം കണ്ണുകൾ അത്ഭുതം കൊണ്ട് വിടർന്നു. താര പെട്ടന്ന് തന്നെ അവളുടെ സ്ഥായി ഭാവം വീണ്ടെടുത്ത് ചവിട്ടി തുള്ളി പുറത്തേക്ക് പോയി. അവർ അത് കണ്ട് പൊട്ടിച്ചിരിച്ചു.
" കിച്ചേട്ടാ എനിക്ക് പെൻസിൽ ഡ്രോയിങ് പഠിപ്പിച്ചു തരാം എന്ന് പറഞ്ഞിട്ട് ഇതേവരെ പഠിപ്പിച്ചില്ല ട്ടോ " ആതിര ആണ്. അവളും അത്യാവശ്യം വരക്കും.
" നീ പോയി പെൻസിലും പേപ്പറും എടുത്തോണ്ട് വാ, എന്റെ ബാഗിൽ ഉണ്ട്. " കിച്ചൻ അത് പറഞ്ഞപ്പോ ആതിരയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. അവൾ ഓടി പോയി ക്യാൻവാസും പെൻസിലും ഒക്കെ ആയി വന്നു. ഈ ടൈം ൽ താര വീണ്ടും വന്ന് tv ടെ മുന്നിൽ ഇരുന്നു. ആരും കാണാതെ കിച്ചന്റെ നോട്ടം അവളുടെ മേൽ ഇടക്ക് ഇടക്ക് വീണു കൊണ്ടിരുന്നു, അപ്പോഴെല്ലാം അവന്റെ ഹൃദയമിടിപ്പ് കൂടി Tv ൽ കാണുന്ന മുഹൂർത്തങ്ങൾക്ക് അനുസരിച്ചു അവളുടെ മുഖവും മാറുന്നുണ്ട് നല്ല രസം ആണ് അത് കണ്ടിരിക്കാൻ, പ്രണയം എന്ന പേരിൽ താൻ വരകളിലേക്ക് പകർത്തിയ തോന്നും പ്രണയമായിരുന്നില്ല എന്ന് ഈ പെണ്ണ് കിച്ചനെ പഠിപ്പിക്കുവായിരുന്നു.
" കിച്ചേട്ടാ, എന്ത് നോക്കി ഇരിക്കുവാ " ആതിര വിളിച്ചപ്പോൾ കിച്ചൻ ഒന്ന് ഞെട്ടി. അവൾ പെൻസിലും ഒക്കെ എടുത്തു വന്നിരുന്നു.
" നമുക്ക് ഇപ്പൊ ഷെയ്ഡിങ് നോക്കാം, അതിന് ആദ്യം ഒരു പ്ലെയിൻ സ്കെച്ച് വരക്കാം " എന്ന് പറഞ്ഞിട്ട് കിച്ചൻ താരയുടെ മുഖം പേപ്പറിലേക്ക് സ്കെച് ചെയ്തു.
" HB പെൻസിൽ വെച്ചാണ് സാദാരണ സ്കെച്ച് ചെയ്യുക, അതിന് ശേഷം എവിടെ നിന്ന് ആണ് ലൈറ്റ് അടിക്കുന്നത് എന്ന് തീരുമാനിക്കണം, എന്നിട്ട് ലൈറ്റ് അടിക്കുന്ന ഭാഗത്ത് 2h, 3h പോലുള്ള ലൈറ്റ് ഷേഡ് ചെയ്യണം, നിഴൽ അടിക്കുന്ന സ്ഥലത്തു 8b, 7b പോലെ ഉള്ള ഡാർക്ക് ടോൺ പെൻസിൽ യൂസ് ചെയ്യണം " കിച്ചൻ വരക്കുന്നതിനൊപ്പം ആതിരക്ക് പറഞ്ഞ് കൊടുത്തു. അതെല്ലാം അവൾ
💬 Comments
View all comments