0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1577
മൂളി കേട്ടു.
" കിച്ചേട്ടാ, കിച്ചേട്ടൻ ആരേലും പ്രേമിച്ചിട്ടുണ്ടോ? " ആതിര പെട്ടന്നത് ചോദിച്ചപ്പോൾ കിച്ചൻ ഒന്ന് ഞെട്ടി.
" ഇല്ല എന്താ "
" അല്ല പ്രേമം ഒന്നും ഇല്ലാതെ ഇങ്ങനെ ഒക്കെ സിനിമ ചെയ്യാൻ പറ്റുമോ?? " അവൾ അത്ഭുതം കൂറി. കിച്ചൻ ചിരിച്ചു.
"ഇല്ല കൊച്ചേ "
" അപ്പൊ കോളജിൽ പഠിക്കുമ്പോൾ ആരും ഇഷ്ട്ട ആണെന്ന് ഒന്നും പറഞ്ഞിട്ടില്ലേ??  "
ആ ചോദ്യതിന് ഉത്തരം പറഞ്ഞത് അനന്ദു ആണ്.
" അതിന് കോളജിൽ പഠിക്കുമ്പോ ഇവൻ ഈ കോലം ഒന്നും ആയിരുന്നില്ല, മെലിഞ്ഞ് മുടി ഒക്കെ നീട്ടി വളർത്തി, അന്ന് താടി ഇല്ലായിരുന്നു പകരം അവിടെ ഇവിടെ രണ്ടു രോമം മാത്രം കരി കൊണ്ട് വരച്ച പോലത്തെ മീശ, മൊത്തത്തിൽ പറഞ്ഞാ ഒരു കോമഡി പീസ്, ഒരുമാതിരി നമ്മുടെ ബോബനും മോളിലെ ഹിപ്പിയെ പോലെ " അവൻ അത് പറഞ്ഞ് ചിരി തുടങ്ങി.
" വെറുതെ പറയുന്നതാ മോളെ "
" നിനക്ക് ഫോട്ടോ കാണണോ " എന്നും പറഞ്ഞ് അവൻ ഫോണിൽ നിന്ന് പഴയ ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് അവളെ കാണിച്ചു. ആതിര ചിരി തുടങ്ങി, താര പതിയെ വന്ന് എത്തി നോക്കി കിച്ചൻ നോക്കുന്ന കണ്ടപ്പോ തിരിച്ചു പോയി.
" ഞാൻ പിന്നെ അന്നേ നല്ല ഗ്ലാമർ ആയോണ്ട് പെൺപിള്ളേർ ഒക്കെ എന്റെ പുറകെ ആയിരുന്നു " അനന്തു അത് പറഞ്ഞ് ഒന്ന് പൊങ്ങി.
" എന്തായാലും ഇപ്പൊ കാണാൻ ഗ്ലാമർ കിച്ചേട്ടൻ ആ, കട്ട താടിയും ജിം ബോഡി ഒക്കെ ആയി എന്നാ ഭംഗി ആ "
" അങ്ങനെ പറഞ്ഞ് കൊട് മോളെ " എന്നും പറഞ്ഞ് കിച്ചൻ അവളുടെ കവിളിൽ തലോടി.
" mm നടക്കട്ടെ നടക്കട്ടെ, നീ വരും കേട്ട " എന്നും പറഞ്ഞ് അനന്തു അവളെ നോക്കി മനസ്സിലാവുന്നുണ്ട് എന്ന ഭാവത്തിൽ ചിരിച്ചു. അന്നേരം ആതിരയുടെ മുഖം നാണം കൊണ്ട് ചുവന്നു.
എന്തയാലും ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു, കല്യാണതിന്റെ ഓട്ടം ഒക്കെ

💬 Comments

View all comments