Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
അടുക്കി വെച്ചിട്ടുണ്ട്. കിച്ചന്റെ ബാഗും മറ്റും അലമാരയുടെ സൈഡിൽ ഇരിക്കുന്നു. വന്നപ്പോ അമ്മേടെ കയ്യിൽ കൊടുത്തതാണ്.
" നിനക്ക് ഷീണം കാണാനും യാത്ര ഒക്കെ ചെയ്തതല്ലേ കിടന്നോ, നാളെ കാണാം " അനന്തു പോവാൻ ഒരുങ്ങി.
" നീ അവിടെ നിന്നെ, അല്ല, പരസ്പരം ഒന്നും ഒളിക്കാത്ത ആത്മാർത്ഥ സുഹൃത്ത് എന്നായിരുന്നല്ലോ വെപ്പ്, എന്നിട്ട് താര യെ പറ്റി വല്യമ്മാമടെ മോള് എന്നല്ലാതെ വേറെ ഒന്നും പറഞ്ഞിട്ടില്ലല്ലോ. പെട്ടന്ന് ഒരു ദിവസം വിളിച്ചിട്ട് പറയുവാ നിങ്ങളുടെ കല്യാണം ഉറപ്പിച്ചു, നീ വരണം. അപ്പൊ എന്നോട് പറയാത്ത ഒരു മുറപ്പെണ്ണ് പ്രണയം നിനക്ക് ഉണ്ടായിരുന്നു എന്നാല്ലേ അതിന് അർത്ഥം. വേറെ എന്തൊക്ക എന്നോട് പറയാത്തതായി ഉണ്ടെടാ ബ്രൂട്ടസേ "
ഒരു പൊട്ടിച്ചിരി ആയിരുന്നു അതിനുള്ള അനന്തുന്റെ മറുപടി.
"ഇതിനുള്ള മറുപടി നാളെ അവളും കൂടി വന്നിട്ട് പറയാം ഇപ്പൊ പൊന്നുമോൻ കിടന്നുറങ്ങ്. ഗുഡ് നൈറ്റ് " എന്നും പറഞ്ഞ് വാതിൽ ചാരിയിട്ട് അവൻ പോയി.
കിച്ചൻ മേശ പുറത്ത് ഇരുന്ന ബുക്ക് ഒക്കെ ഒന്ന് മറിച്ചു നോക്കി, നല്ല സൂപ്പർ കയ്യക്ഷരം. ആതിര ഉണ്ണികൃഷ്ണൻ 3rd ഇയർ BA ലിറ്ററേചർ. ആതിര എന്ന് പറയുമ്പോ ഉണ്ണിമാമേട മൂത്ത മോള്, പറയുമ്പോലെ അങ്ങനെ ഒരു കഥാപാത്രം കൂടി ഉണ്ടായിരുന്നല്ലോ, അതിനെ എങ്ങും കണ്ടില്ലല്ലോ. നാളെ നോക്കാം എന്നും മനസ്സിൽ പറഞ്ഞ് കിച്ചൻ കിടന്നു, യാത്ര, നടപ്പ്, വീഴ്ച, നീന്തൽ വല്ലാത്ത ഒരു ദിവസം തന്നെ ആയിരുന്നല്ലോ, കിച്ചന് നല്ല ഷീണം ഉണ്ട്. വയലിൽ വെച്ചു കണ്ട സുന്ദരിയെ ഓർത്തു കൊണ്ട്
💬 Comments
View all comments