0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.5K
അവൻ പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു, സ്വപ്‌നത്തിൽ അവൾ വരും എന്ന പ്രതീക്ഷയിൽ.
ആരുടെയോ കാൽപ്പെരുമാറ്റം കേട്ടാണ് അവൻ രാവിലെ ഉണർന്നത്. ഈറൻ തോർത്ത്‌ ചേർത്ത് കെട്ടിയ മുടി, ആ മുടിയിൽ ഒരു തുളസി കതിർ ചൂടി,  ഹാഫ്സാരി ഉടുത്തു നിൽക്കുന്ന ഒരു പെൺകൊടി, അവൾ തിരിഞ്ഞു നിന്ന് മേശപ്പുറത്ത് എന്തോ പരതുകയാണ്. സൊ പിന്നാമ്പുറം ആണ് ഇന്നത്തെ കണി. ബട്ട് മോശം ഒന്നും അല്ലാട്ടോ ആ ബാക്ക് കാണുമ്പോഴേ അറിയാം ഫ്രണ്ടിലും ആൾ ഒരു കൊച്ച് സുന്ദരി തന്നെ ആണെന്ന്. കിച്ചൻ കണ്ണ് തിരുമി എഴുന്നേറ്റു. കട്ടിലിൽ അനക്കം കേട്ടിട്ട് ആവണം അവൾ ഞെട്ടി തിരിഞ്ഞു, അവന്റെ ഊഹം തെറ്റിയില്ല ചന്ദന കുറി ഒക്കെ തൊട്ട്, ഈറൻ മുടി ഒക്കെ ആയി ഒരു ചുന്ദരി. കിച്ചൻ ഉണർന്ന് എന്ന് കണ്ടപ്പോ അവളുടെ ആ കരിമിഴികളിൽ ഒരു നാണം വിരിഞ്ഞു, ആ കണ്ണുകൾ കിച്ചൻ വേറെ എവിടെയോ കണ്ടിട്ടുണ്ടോ??, പെട്ടന്ന് തന്നെ കൈയിരുന്ന ബുക്കും എടുത്തോണ്ട് അവൾ പുറത്തേക്ക് ഓടി, വാതിലിന്റെ അടുത്ത് എത്തിയപ്പോ ഒന്ന് നിന്നു
" ചായ മേശപ്പുറത്തു വെച്ചിട്ടുണ്ട് " തിരിഞ്ഞു നോക്കാതെ അത് പറഞ്ഞിട്ട് അവൾ പുറത്തേക്ക് ഓടി. ആ ഓട്ടം കണ്ടപ്പോ എന്തോ കിച്ചന്  ചിരി വന്നു.
കിച്ചൻ കട്ടിൽ തന്നെ ഇരുന്നു കൊണ്ട് ചായ ഊതി കുടിച്ചു, ആഹാ ഇത് കൊള്ളാം ഉറക്കം ഉണരുമ്പോഴെ മുന്നിൽ ചൂട് ചായ, എന്താ സുഖം. സാധാരണ ഒരു ചായ കിട്ടണമെങ്കിൽ അവൻ തന്നെ എഴുന്നേറ്റു പോയി ഇടണം ഇതിപ്പോ സുഖം. അങ്ങനെ

💬 Comments

View all comments