0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.5K
ഈണത്തിൽ ചായ ഊതി ഊതി കുടിച്ചോണ്ട് ഇരുന്നപ്പോഴാണ് മുറിയുടെ പുറത്ത് ആരോ സംസാരിക്കുന്നത് കിച്ചൻ കേട്ടത്.
"അനന്തേട്ടന്റെ കിച്ചൻ ഇതേവരെ എഴുന്നേറ്റില്ലേ, ബാ നമുക്ക് പോയി കുത്തി പൊക്കാം " ഒരു നാരിശബ്ദം. ഒരു കിളികൊഞ്ചൽ പോലെയാണ് കിച്ചന് തോന്നിയത്. ചെവിയിൽ കൂടി നേരെ ഹൃദയത്തിലേക്ക് തറഞ്ഞു കയറിയപോലെ. ആളെ കാണാൻ കിച്ചന്റെ  മനസ്സ് വെമ്പൽ കൊണ്ടു. തനിക്ക് എന്താണ് പറ്റിയെ ഇന്നലെ തൊട്ട് ഒരുമാതിരി കോഴിയെ പോലെ ആയി മാറി ഇരിക്കുന്നു. കൺട്രോൾ കിച്ചൻ കൺട്രോൾ. അവൻ അവനെ തന്നെ ശാസിച്ചു.
വാതിൽ മെല്ലെ തുറന്നു ആകാംഷയോടെ കിച്ചൻ കണ്ണ് കൂർപ്പിച്ചു. ബട്ട്‌ കടന്നു വന്നത് അനന്തു ആണ്.
" ആഹാ  നീ ഉണർന്നോ, ഗുഡ് മോർണിംഗ് "
" അ,  മോർണിംഗ് " കിച്ചന്റെ  എല്ലാ നിരാശയും ആ വാക്കുകളിൽ വ്യക്തം ആയിരുന്നു. എന്നാൽ അവന്റെ പിന്നാലെ ഒരു പെണ്ണും റൂമിലേക്ക് കയറി. കിച്ചന്റെയും അവളുടെയും കണ്ണുകൾ പരസ്പരം ഉടക്കി, ആ കണ്ണുകൾ അതിശയം കൊണ്ട് വിടർന്നു മുഖം ഒക്കെ ഒന്ന് തുടുത്തു പിന്നെ പെട്ടന്ന് മുഖം കടന്നൽ കുത്തിയ പോലെ വീർത്തു. അവൾ തന്നെ ഇന്നലെ കിച്ചനെ വയലിൽ തള്ളി ഇട്ടവൾ. കിച്ചന്റെ ഹൃദയത്തിൽ ആദ്യ പ്രണയത്തിന്റെ തീ ആളി കത്തി. ഇന്ന് അനന്തുവിനേം കൂട്ടി ഈ നാട് മുഴുവൻ തപ്പിയിട്ട് ആണേലും കണ്ടുപിടക്കണം എന്ന തീരുമാനത്തിൽ ആയിരുന്നു അവൻ. ദേ ഇപ്പൊ തേടിയ വള്ളി കാലിൽ ചുറ്റി എന്ന അവസ്ഥയിൽ ആയി, അവൾ അനന്തു വിന്റെ കൂടെ തന്റെ കണ്മുന്നിൽ. അല്ല

💬 Comments

View all comments