0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1581
min വെയിറ്റ് ചെയ് " ആതിര ആണ്.
" നീ പോവണ്ട, നേരത്തെ താര വിളക്കിടാൻ വിളിച്ചപ്പോൾ നിനക്ക് മടി ആയിരുന്നല്ലോ, ഇനി നിന്റെ നീരാട്ട് ഒക്കെ കഴിഞ്ഞു വരുമ്പോൾ സന്ധ്യ കഴിയും, താര റെഡിയായി നിൽക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്ന് ആയി. കിച്ചാ നീ പോവാൻ നോക്ക് " അമ്മായി അത് പറഞ്ഞപ്പോ ആതിര പിണങ്ങി  അകത്തേക്കു കേറി പോയി. അമ്മായി അവളുടെ പോക്ക് നോക്കി ചിരിച്ചിട്ട് കിച്ചനെ നോക്കി കണ്ണ് ചിമ്മി കാണിച്ചു.
അവൻ ഉമ്മറത്തു ചെന്നപ്പോൾ, നല്ല സെറ്റ്സാരി ഒക്കെ ഉടുത്തു നിൽക്കുവാണ് താര. ദേവിയെ ഈ പെണ്ണിന്റ മൊഞ്ച് കൂടി കൂടി വരുവാണോ?? കിച്ചൻ  വരുന്നത് കണ്ടപ്പോൾ ഒന്നും മിണ്ടാതെ അവൾ പുറത്തേക്ക് നടന്നു, കാവിലേക്ക് കുറച്ചു നടക്കാൻ ഉണ്ട്. തറവാട്ടിൽ നിന്ന് കൊറേ അങ്ങ് മാറി ആണ് കാവ്. അവിടെ സർപ്പതാന്മാരും നാഗയെക്ഷിയും ഒക്കെ ആണ് പ്രതിഷ്ഠ. ദിവസവും പൂജ ഒന്നുമില്ല, ആണ്ടിൽ ഒരിക്കൽ കളമെഴുത്തും തുള്ളലും ഒക്കെ നടത്തും പിന്നെ ആരേലും വല്ലപ്പോഴും ഇത്പോലെ പോയി വിളക്ക് ഇടും.
"താര, ഞാൻ അറിഞ്ഞില്ല താൻ ആണ് വിളക് ഇടാൻ വരുന്നത് എന്ന്. അറിഞ്ഞിരുന്നേൽ ഏതേലും പറഞ്ഞു ഒഴിഞ്ഞേനെ സോറി. "
എന്തോ പറയാൻ വന്ന താര അത് കേട്ടപ്പോൾ ഒന്ന് അമർത്തി മൂളി എന്നിട്ട് നടത്തത്തിന്റെ വേഗം കൂട്ടി. പെണ്ണിന്റ മുഖം വീണ്ടും ഒന്നുകൂടി വീർത്തിട്ടുണ്ട്. കാവ് എത്തുന്ന വരെ അവൾ ഒന്നും മിണ്ടിയില്ല. അല്ലേലും  കിച്ചനോട് അവൾ ഒന്നും മിണ്ടാറില്ലല്ലോ.
കാവിൽ എത്തി അവിടെ തൂത്തു വെള്ളം തളിച്ചിട്ട് അവൾ വിളക്ക് തെളിയിച്ചു, പിന്നെ നാഗരാജന്റെ മുന്നിൽ കണ്ണ് അടച്ചു നിന്ന് പ്രാർത്ഥിച്ചു. എന്തോ കാര്യമായി പറയുന്നുണ്ട് കണ്ണ് എല്ലാം നിറഞ്ഞൊഴുകുകയാണ്. അത് കണ്ടപ്പോ എന്തോ കിച്ചന്റെ നെഞ്ചിൽ വല്ലാത്ത വിങ്ങൽ. അവൾ കണ്ണ് തുറന്നു, വിളക്കിന്റെ സൈഡിൽ നിന്ന് കരി എടുത്ത് നെറ്റിയിൽ തൊട്ടു പിന്നെ തിരിഞ്ഞു അടുത്ത് നിന്ന കിച്ചന്റെ നെറ്റിയിലും തൊട്ടു. അവരുടെ കണ്ണുകൾ ഒരു നിമിഷം ഉടക്കി, കരഞ്ഞു കരിമഷി പടർന്ന ആ

💬 Comments

View all comments