Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]
കണ്ണുകൾ അവനോട് എന്തോ പറഞ്ഞുവോ. പെട്ടന്ന് എന്തോ ഓർത്തിട്ടെന്ന പോലെ അവൾ ഞെട്ടി തിരിഞ്ഞു. അടുത്ത നിമിഷം കാലു വഴുതി പിന്നിലേക്ക് വീണു, കിച്ചൻ അവളുടെ അരക്കെട്ടിൽ ചേർത്ത് പിടിച്ചത് കൊണ്ട് അവൾ വീണില്ല. അവൾ അവന്റെ നെഞ്ചിലേക്ക് വീണു. കിച്ചനും താരയും തമ്മിൽ ഒരു വിരലിന്റെ ദൂരം മാത്രം അവളുടെ ശ്വാസത്തിന്റെ താളം പോലും കിച്ചന് അറിയാൻ സാധിക്കുന്നുണ്ടായിരുന്നു. അവളുടെ കരഞ്ഞു കണ്മഷി കലങ്ങിയ കണ്ണുകളിലേക്ക് നോക്കി അങ്ങനെ നിന്നപ്പോ അവളെ ആദ്യം കണ്ട നിമിഷങ്ങൾ ആണ് അവന്റെ മനസ്സിലേക്ക് ഓടി എത്തിയത്. വയലിൽ അവന്റെ നെഞ്ചിൽ ചേർന്ന് അവൾ അങ്ങനെ കിടന്ന നിമിഷങ്ങൾ. അന്ന് അവളുടെ കണ്ണുകളിൽ കണ്ട അതേ കൗതുകം ആണ് ഇപ്പോഴും ആ കണ്ണുകളിൽ. ഒട്ടു നേരത്തേക്ക് താരയോ കിച്ചനോ അനങ്ങിയില്ല അങ്ങനെ തന്നെ നിന്നു. പെട്ടന്ന് എന്തോ ഓർത്ത താര ഞെട്ടി അവനിൽ നിന്ന് പുറകോട്ടു മാറി. ഒരു കരച്ചിലോടെ താര വീണ്ടും അവന്റെ മേത്തു ചാഞ്ഞു.
" എന്താ എന്തു പറ്റി?? "
"കാലുളുക്കി എന്ന തോന്നുന്നേ " താര വേദനയോടെ ആണ് മറുപടി കൊടുത്തത്.
" നടക്കാൻ പറ്റുമോ എന്ന് നോക്കിക്കേ " അവളുടെ കയ്യ് എടുത്ത് തോളിൽ ഇട്ടിട്ട് കിച്ചൻ ചോദിച്ചു.
" ഇല്ല, എനിക്ക് വയ്യ " ഒന്ന് കാലു കുത്തിയിട്ട് അവൾ പറഞ്ഞു.
കിച്ചൻ പിന്ന ഒന്നും നോക്കാതെ രണ്ടു കൈ കൊണ്ടും അവളെ കോരി എടുത്തു.
" വേണ്ട എന്നെ ഇറക്ക് " താര അവന്റെ കയ്യിൽ കിടന്ന് പിടഞ്ഞു.
" താര, ഞാൻ അന്ന് പറഞ്ഞതാണ് പകരാൻ എനിക്ക് കുഷ്ഠം ഒന്നുമില്ലന്ന്, പിന്നെ ഇങ്ങനെ ഒരു അവസ്ഥ മുതലെടുക്കാൻ മാത്രം ഒരു ചെറ്റയും അല്ല ഞാൻ " കിച്ചൻ അത് പറഞ്ഞപ്പോ. താര പിടച്ചിൽ നിർത്തി. അവളുടെ കണ്ണുകളിൽ എന്തോ ഒരു സങ്കടം പടർന്നു. കിച്ചനെ നോക്കാതെ മുഖം വെട്ടിച്ച് അവൾ അങ്ങനെ അവന്റെ കയ്യിൽ കിടന്നു. കിച്ചൻ അവളെയും കൊണ്ട് നടന്നു. അവനെ നോക്കാതെ തന്റെ കയ്യിൽ കൈ കെട്ടി
💬 Comments
View all comments