0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1583
കിടക്കുന്ന താരയെ കണ്ടപ്പോൾ കിച്ചൻ, അന്നത്തെ ആ സംഭവത്തിനു ശേഷം അവർക്കിടയിൽ അവൻ കഷ്ടപ്പെട്ട് കെട്ടിപ്പൊക്കിയ അതിർത്തി തകർന്ന് വീണത് അറിഞ്ഞു. അവനിൽ അവളോടുള്ള പ്രണയം വീണ്ടും ആളി പടർന്നു, അവൾ തന്റെ ആണ് ആർക്കും വിട്ടുകൊടുക്കരുത് എന്ന് ആരോ പറയുന്ന പോലെ.
" അയ്യോ ഇതെന്തു പറ്റി " താരയെ എടുത്തോണ്ട് വരുന്ന കണ്ട് എല്ലാരും ഓടി വന്നു.
" ഏയ് ഇത് ഒന്നുമില്ല, കാവിൽ വെച്ച് താരയുടെ കാൽ ഒന്ന് ഇടറി "  കിച്ചൻ അവളെ ഉമ്മറത്ത് ഇരുത്തിയിട്ട് പറഞ്ഞു.
" എന്താ കുട്ടി ഒരു ശ്രദ്ധയും ഇല്ലേ??  ഒന്നുമില്ലേലും അടുത്ത ദിവസം കല്യാണം ആണെന്ന് എങ്കിലും ഓർക്കണ്ടേ. നോക്കി നിൽക്കാതെ ആരേലും രാമനെ വിളി" മുത്തശ്ശി താരയെ ശാസിച്ച ശേഷം ചുറ്റും കൂടി നിന്നവരോടായി പറഞ്ഞു. രാമൻ, രാമകൃഷ്ണൻ താരയുടെ അച്ഛൻ. പുള്ളി ക്ക് അത്യാവശ്യം തിരുമും കാര്യങ്ങളും അറിയാം.
" ഏയ്‌ ഇത് അത്ര കുഴപ്പം ഒന്നുമില്ല, ഒന്ന് ഇടറിയാതെ ഉള്ളു , അമ്മ ആ കുഴമ്പ് ഒന്ന് എടുക്ക് " വല്യമ്മാമ താരയുടെ കാലു നോക്കിയിട്ട് പറഞ്ഞു. പിന്നെ കുഴമ്പ് തേച്ച് കാലു പിടിച് ഒന്ന് നേരെ ഇട്ടു. താര ഒരു ഏങ്ങലോടെ കണ്ണുകൾ ഇറുക്കി അടച്ചു.
" ഹോസ്പിറ്റലിൽ കൊണ്ടുപോണോ വല്യമ്മാമ്മേ?? "
" ഏയ്‌ അതിന്റെ ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല. നാളെ നീര് വറ്റിയില്ലേൽ കൊണ്ടുപോവാം, നടത്തിക്കോണ്ട് വരാഞ്ഞത് നന്നായി ട്ടോ " കിച്ചന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് വല്യമ്മാമ്മ അവന്റെ തോളിൽ ഒന്ന് തട്ടി. ഏതായാലും വല്യമ്മാമ പറഞ്ഞത് പോലെ തന്നെ പിറ്റേ ദിവസം കൊണ്ട് നീര് വറ്റി. ദിവസം കഴിഞ്ഞു പോയി, കിച്ചന് തന്നിലെ കാമുകനെ അടക്കാൻ പറ്റുന്നില്ല. അവന് ഭ്രാന്ത് പിടിക്കുന്ന പോലെ ആയി തുടങ്ങി.
വീട് മൊത്തത്തിൽ ഉണർന്നു, അനന്തുവിന്റെ കസിൻസ് എല്ലാരും വന്നു എങ്കിലും മൂത്ത ആൺ തരി യുടെ സ്ഥാനത്ത് എല്ലാത്തിനും ഓടുന്നത് കിച്ചൻ ആണ്, വല്യമ്മാമയും ഉണ്ണിമാമയും എല്ലാം എല്ലാകാര്യവും ഏല്പിച്ചു കൊടുത്തിരിക്കുന്നതും അവനെ തന്നെ ആണ്. അത്ര

💬 Comments

View all comments