0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.5K
ഹിപ്പിയെ പോലെ " അവൻ അത് പറഞ്ഞ് ചിരി തുടങ്ങി.
" വെറുതെ പറയുന്നതാ മോളെ "
" നിനക്ക് ഫോട്ടോ കാണണോ " എന്നും പറഞ്ഞ് അവൻ ഫോണിൽ നിന്ന് പഴയ ഗ്രൂപ്പ്‌ ഫോട്ടോ എടുത്ത് അവളെ കാണിച്ചു. ആതിര ചിരി തുടങ്ങി, താര പതിയെ വന്ന് എത്തി നോക്കി കിച്ചൻ നോക്കുന്ന കണ്ടപ്പോ തിരിച്ചു പോയി.
" ഞാൻ പിന്നെ അന്നേ നല്ല ഗ്ലാമർ ആയോണ്ട് പെൺപിള്ളേർ ഒക്കെ എന്റെ പുറകെ ആയിരുന്നു " അനന്തു അത് പറഞ്ഞ് ഒന്ന് പൊങ്ങി.
" എന്തായാലും ഇപ്പൊ കാണാൻ ഗ്ലാമർ കിച്ചേട്ടൻ ആ, കട്ട താടിയും ജിം ബോഡി ഒക്കെ ആയി എന്നാ ഭംഗി ആ "
" അങ്ങനെ പറഞ്ഞ് കൊട് മോളെ " എന്നും പറഞ്ഞ് കിച്ചൻ അവളുടെ കവിളിൽ തലോടി.
" mm നടക്കട്ടെ നടക്കട്ടെ, നീ വരും കേട്ട " എന്നും പറഞ്ഞ് അനന്തു അവളെ നോക്കി മനസ്സിലാവുന്നുണ്ട് എന്ന ഭാവത്തിൽ ചിരിച്ചു. അന്നേരം ആതിരയുടെ മുഖം നാണം കൊണ്ട് ചുവന്നു.
എന്തയാലും ദിവസങ്ങൾ പിന്നെയും കൊഴിഞ്ഞു വീണു, കല്യാണതിന്റെ ഓട്ടം ഒക്കെ തുടങ്ങി, താര തന്റെ അനന്തുന്റെ പെണ്ണ് ആണ് എന്ന് തന്നെ തന്നെ പറഞ്ഞ് വിശ്വസിപ്പിക്കാൻ കിച്ചൻ കഴിവതും ശ്രമിച്ചു നോക്കി കൊണ്ടേ ഇരുന്നു, പക്ഷെ രാജ്ഞിയെ കാണുമ്പോൾ കവാത്ത് മറക്കുക എന്ന് പറയൂലെ ആ അവസ്ഥ ആണ്. അവളെ കാണുമ്പോൾ അവൻ എല്ലാം മറക്കും, അവളിൽ നിന്ന് പോസിറ്റീവ് ആയി ഒരു റിയാക്ഷൻ കിട്ടിയിരുന്നെങ്കിൽ കിച്ചൻ

💬 Comments

View all comments