0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1587
ആക്കി. അവൻ തലക്ക് കൈ വെച്ചു.
" എന്താ കിച്ചാ തലവേദന ഉണ്ടോ " കസിൻസിൽ ആരോ ആണ്. കിച്ചൻ ഉണ്ടെന്ന അർഥത്തിൽ മൂളി.
" ഇവിടെ ഞങ്ങൾ ഒരു കുപ്പി തീർത്തിട്ട് കൂൾ ആയി നിൽക്കുന്നു, നീ ഒരു ഗ്ലാസ്‌ കുടിച്ചിട്ട് ഹാങ്ങ്‌ ഓവർ അടിച്ചു നിക്കുന്നു. നീ അനന്തന്റെ ഫ്രണ്ട് തന്നെ " അവൻ അത് പറഞ്ഞപ്പോ എല്ലാരും ചിരിച്ചു ഒപ്പം കിച്ചനും.
" നീ എന്താ നോക്കുനെ കിച്ചാ "
" എന്റെ ബനിയനും ഫോണും ഇവിടെ ഒന്നുമില്ല, സമയം എന്തായി "
" അത് അവിടെ വല്ലോം കാണും " ആരോ കിച്ചനെ സമാധാനിച്ചു. " മണി ആറു മണി ആവാൻ പോണു "
അത് കേട്ടപ്പോ കിച്ചൻ ഒന്ന് ഞെട്ടി
" അയ്യോ അഞ്ചു മണിക്ക് പൂ എടുക്കാൻ ചെല്ലണം എന്ന് പറഞ്ഞതാ " കിച്ചൻ തലയിൽ കൈ വെച്ചോണ്ട് പറഞ്ഞു.
" അത് പേടിക്കണ്ട അച്ഛൻ പോയിട്ടുണ്ട്, പുന്നാര കിച്ചൻ ഷീണിച്ചു കിടക്കുവല്ലേ ഉറങ്ങിട്ടെ എന്ന് വെച്ചു " ആതിര ആണ് അത് പറഞ്ഞത്. " കിച്ചേട്ടനെ അനന്തേട്ടൻ വിളിക്കുന്നുണ്ട് വാ "
കിച്ചൻ അവളുടെ ഒപ്പം പോയി. എന്തോ കാര്യം ഉണ്ട് ആതിരയുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്താണ്  ഇരിക്കുന്നത്, അവളെ കണ്ടപ്പോ അവന് താരയുടെ മുഖം ഓർമ്മ വന്നു.
" ഇത് എന്ത് പറ്റിയതാ കിച്ചേട്ടാ?  " ആതിര കിച്ചന്റെ ഇടത്തെ നെഞ്ചിലെ പാട് നോക്കി ചോദിച്ചു. അപ്പോഴാണ് കിച്ചൻ അത് ശ്രദ്ധിച്ചത്. ആരോ കടിച്ചു പൊട്ടിച്ച പോലെ അവിടെ തിണർത്ത് കിടക്കുന്നു.
" അത് വല്ലതും കൊണ്ടതാവും "
"Mm"
അവന്റെ മറുപടിയിൽ തൃപ്തി വരാത്ത പോലെ ആതിര ഒന്ന് അമർത്തി മൂളി.
കിച്ചൻ റൂമിൽ ചെന്ന് വേഗം ഫ്രഷ് ആയി ദേഹത്ത് അവിടെ ഇവിടെ ഒക്കെ മുറിഞ്ഞിട്ടുണ്ട്. ഇന്നലെ ആ ടാർപായിൽ കിടന്നത് കൊണ്ടാവും. കിച്ചൻ പുതിയ ഡ്രസ്സ്‌ ഒക്കെ ഇട്ട് അനന്തു വിന്റെ റൂമിലേക്ക് ചെന്നു. അവിടെ അവനെ ഒരുക്കുന്ന തിരക്കിൽ

💬 Comments

View all comments