0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 1591
നെഞ്ചിൽ തറഞ്ഞത് പോലെ ആണ് അപ്പോ അവന് തോന്നിയത്. മംഗല്യ പുടവയും ആഭരങ്ങളും ഒക്കെ ധരിച്ചു അതീവ സുന്ദരി ആയി തന്റെ പെണ്ണ് നിൽക്കുന്നു. ലൈറ്റ് മേക്കഅപ്പ്‌ ഒക്കെ ഇട്ട് പെണ്ണിന്റെ മൊഞ്ചു കൂട്ടിയിട്ടുണ്ട്, പക്ഷെ വാലിട്ട് എഴുതിയ ആ കണ്ണുകളിൽ നൊമ്പരത്തിന്റെ നിസഹായതയുടെ കടൽ ആണ് ഇരമ്പുന്നത്, ഒരു നിമിഷം അവരുടെ കണ്ണുകൾ ഉടക്കി, അവൾ പിടിച്ചു നിർത്താൻ നോക്കിയിട്ടും അനുസരണ ഇല്ലാതെ ആ കണ്ണുകൾ തുളുമ്പി. അത് കണ്ടപ്പോ കിച്ചന്റെ എല്ലാം നിയന്ത്രണവും തെറ്റി അവളെ മാരോട് ചെറുക്കാനായി മുന്നോട്ട് കുതിച്ചു. പക്ഷെ അവന്റെ കാലുകൾ അനങ്ങിയില്ല. അവളുടെ ഒപ്പം വന്നു നിന്ന അനന്തു വിനെ കണ്ടപ്പോ അവന് ചലിക്കാനായില്ല. അവൻ പതിയെ തിരിഞ്ഞു നടന്നു. അവൻ മണ്ഡപത്തിന്റെ അടുത്ത് ചെന്നു, അവിടെ ഓരോ തിരക്കിൽ മുഴുകാൻ ആയിരുന്നു ഉദ്ദേശം. പക്ഷെ അവിടെ ഉണ്ടായിരുന്ന താരയുടേം അനന്തു വിന്റെയും ഫോട്ടോസ് അവനെ കൊത്തി വലിച്ചുകൊണ്ടിരുന്നു. അവന് അവിടെയും നിൽക്കാൻ ആയില്ല. എത്ര തന്നെ ആയാലും അവളുടെ കഴുത്തിൽ താലി കയറുന്ന രംഗം അവന് കാണാൻ പോയിട്ട് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തിയിട്ട് അവൻ പതിയെ പുറത്തേക്ക് നടന്നു. രാവിലെ മുതൽ പെയ്യാൻ മടിച്ചു നിന്നിരുന്ന ഒരു മഴ പതിയെ പെയ്തു തുടങ്ങി ആ മഴ നനഞ്ഞ് അതിനേക്കാളും വലിയ പേമാരി ഉള്ളിലൊതുക്കി കിച്ചൻ നടന്നകന്നു. അപ്പോഴും അന്ന് കുടയിൽ നിന്ന് ഇറങ്ങി നടന്നപ്പോ അവൾ തിരികെ വിളിക്കും എന്ന് പ്രതീക്ഷിച്ചത് പോലെ താര ഓടി വന്നു തന്നെ പുറകിൽ നിന്ന് കെട്ടി പിടിക്കും എന്ന് അവൻ വെറുതെ പ്രതീക്ഷിച്ചുവോ??..

💬 Comments

View all comments