0%

Chapter Title : കല്യാണപ്പിറ്റേന്ന് [Arrow]

Author : Arrow Read All Parts 4.5K
ആണ്.
"വേണ്ട "
" അപ്പച്ചി പറഞ്ഞിട്ടാ "
" വേണ്ടന്ന് പറഞ്ഞില്ലേ " കിച്ചൻ  അവളെ നോക്കാതെ സ്വരം കടുപ്പിച്ചു പറഞ്ഞു.
പെട്ടന്നാണ് കിച്ചേട്ടാ ന്ന് വിളിച്ചോണ്ട് ആതിര റൂമിലേക്ക് വന്നത്. അവൾ കോളജിൽ നിന്ന് വന്ന ഉടനെ ആണ്. ഡ്രസ്സ് മാറുന്ന പോയിട്ട് ബാഗ് പോലും മാറ്റിയിട്ടില്ല. വന്നപാടെ അവൾ കിച്ചന്റെ  മുഖത്ത് തൊട്ട് നോക്കി.
" നല്ല ചൂട് ഉണ്ടല്ലോ, എന്തിനാ കിച്ചേട്ടാ മഴ നനയാൻ പോയെ??" പെണ്ണ് ഇത്തിരി കലിപ്പ് ആയി.
പിന്നെ നെറ്റിൽ ഇരുന്ന തുണി പിഴിഞ്ഞ് വീണ്ടും നനച്ചിട്ടു.
"ആ കലം താ, ഞാൻ ആവി പിടിച്ചോളാം, തരേച്ചി പൊക്കോ"  എന്നും പറഞ്ഞ് ആതിര ആ കലം താരയുടെ കയ്യിൽ നിന്ന് വാങ്ങി. വാ കിച്ചേട്ടാ എന്ന് അവൾ വിളിച്ചപ്പോ കിച്ചന് എതിർക്കാൻ ആയില്ല. കിച്ചൻ കട്ടിലിൽ കലത്തിന്റെ അടുത്ത് ഇരുന്നു. അത്രേം ആയപ്പോഴേക്കും താര ചവിട്ടി തുള്ളി പുറത്തേക്ക് പോയി.
രണ്ടു ദിവസം എടുത്തു പനി മാറുവാൻ, എല്ലാരും കിച്ചനെ മാറി മാറി നോക്കി. താര ഇടക് വന്നോന്ന് എത്തി നോക്കിയിട്ട് പോയി.
എന്തായാലും അതിന് ശേഷം അവളുടെ മുന്നിൽ ചെല്ലാതിരിക്കാൻ കിച്ചനും നോക്കി തുടങ്ങി. കല്യാണ ദിവസം അടുത്തത് കൊണ്ട്  അവനും തിരക്ക് ആയി. അത് ഒരു പരുതി വരെ അവളുടെ ഓർമ്മകളിൽ നിന്ന് കിച്ചന് ആശ്വാസം നൽകി. വീട്ടിൽ ബന്ധുക്കൾ ഒക്കെ വന്ന് തുടങ്ങി വല്യമ്മാമയും വല്യമ്മായിയും അതായത് താരയുടെ അച്ഛനും അമ്മയും തറവാട്ടിൽ ലേക്ക് വന്നു, അവർ തറവാട്ടിൽ നിന്ന് കുറച്ചു മാറി

💬 Comments

View all comments